ചെങ്ങമനാട്: വേനല്‍ കനത്തതോടെ ചെങ്ങമനാട് പഞ്ചായത്തിലെ പല പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായി. പനയക്കടവ്, തൊടിയില്‍, മുനിക്കല്‍ക്ഷേത്ര പരിസരം, കുളവന്‍കുന്ന്, തേറാട്ടിക്കുന്ന് തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളിലാണ് ദാഹജലത്തിനായി ജനം നെട്ടോട്ടത്തിലുള്ളത്. കിണറുകളിലും കുളങ്ങളിലും നീരുറവ വറ്റി. പൈപ്പ്വെള്ളത്തെ ആശ്രയിക്കുന്നവരും ദുരിതത്തിലാണ്. ടാങ്കറില്‍ കുടിവെള്ളമെത്തിക്കാനും സംവിധാനമില്ല. പെരിയാറിെൻറ കൈവഴികളാൽ ചുറ്റപ്പെട്ട് കിടക്കുന്നതിനാല്‍ പഞ്ചായത്ത് പരിധിയിലെ പുഴയും തോടും ചിറകളും ജലസമൃദ്ധമാണെങ്കിലും കൃഷിയാവശ്യങ്ങള്‍ക്കുപോലും ഉപയോഗിക്കാനാകാത്ത വിധം വെള്ളം രാസമാലിന്യം കലര്‍ന്നിരിക്കുകയാണ്. പഞ്ചായത്തിലെ നാലാം വാര്‍ഡില്‍പ്പെട്ട പാനായിത്തോട് അടക്കമുള്ള ചെങ്ങല്‍ േതാടിെൻറ കൈവഴികള്‍ പായലും മുള്ളന്‍ചണ്ടിയും കാട്ടുചെടികളും വളര്‍ന്ന് ഒഴുക്ക് നിലച്ച് കെട്ടിക്കിടക്കുകയാണ്. ചെങ്ങൽ തോടിെൻറ ഉദ്ഭവഭാഗം വിമാനത്താവള കമ്പനി ൈകയേറുകയും റണ്‍വേക്ക് സമാന്തരമായി തോട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുകയും ചെയ്തതോടെ തോട് നിശ്ചലമായി. ഇതിനെതിരെ എം.എല്‍.എയും സമീപ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്ത് വന്നു. മാലിന്യം നീക്കി വീതിയും ആഴവും കൂട്ടി തോട് നവീകരിക്കുമെന്നും പ്രഖ്യാപിച്ചു. തോട്ടില്‍ ഇറക്കി മാലിന്യം നീക്കാനുള്ള യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ സംവിധാനമൊരുക്കിയശേഷം കമ്പനി പിന്മാറുകയായിരുന്നു. വാഹനങ്ങള്‍ കഴുകാനും പ്ലാസ്റ്റിക്, ചത്ത ജീവികള്‍ തുടങ്ങി കക്കൂസ് മാലിന്യം വരെ എളുപ്പത്തില്‍ തള്ളാനുള്ള കേന്ദ്രമായി തോടുകൾ മാറി. ഇതോടെ പുഴയും തോടും കുളിക്കടവുകളും നാട്ടുകാര്‍ ഉപേക്ഷിച്ചു. അസഹ്യമായ രൂക്ഷഗന്ധമുള്ള രാസമാലിന്യം നിറഞ്ഞ വെള്ളം കുഴമ്പുരൂപത്തിലായതോടെ തോട്ടിലിറങ്ങാന്‍ വളര്‍ത്തുമൃഗങ്ങള്‍പോലും മടിക്കുകയാണ്. വേനല്‍ക്കാലത്തെ അതിജീവിക്കാന്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കാത്ത അധികൃതരുടെ നിലപാടിൽ വ്യാപക പ്രതിഷേധമാണുള്ളത്. ഫിസാറ്റ് നിര്‍മാണ പ്രദര്‍ശന മേള സമാപിച്ചു അങ്കമാലി: സി.എസ്.എ ഹാളില്‍ ഫിസാറ്റ് എൻജിനീയറിങ് കോളജ് സംഘടിപ്പിച്ച നിര്‍മാണ പ്രദര്‍ശന മേള (നിര്‍മാണ്‍2K-18) സമാപിച്ചു. രാംകോ, ലിജന്‍ ഗ്രീന്‍ടെക്, ജാഗ്വര്‍ തുടങ്ങിയ 20ഓളം കമ്പനികളുടെ സഹകരണത്തോെടയായിരുന്നു മേള സംഘടിപ്പിച്ചത്. സമാപന സമ്മേളനം റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍ അധ്യക്ഷത വഹിച്ചു. യുക്രീറ്റ് റെഡിമിക്സ് ഇന്ത്യ ലിമിറ്റഡ് ഡയറക്ടര്‍ ഷെല്ലി ഫെര്‍ണാണ്ടസ്, ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അങ്കമാലി സെൻറർ ചെയര്‍മാന്‍ കെ.എ. ജോണ്‍സൻ, പ്രോഗ്രാം കണ്‍വീനര്‍ ചാള്‍സ് ജെ. തയ്യില്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സി. ഷീല, സിവില്‍ എൻജിനീയറിങ് വിഭാഗം മേധാവി പ്രഫ. ജി. ഉണ്ണികര്‍ത്ത, പ്രോഗ്രാം കോഓഡിനേറ്റര്‍മാരായ പ്രഫ. ജിജി ആൻറണി, പ്രഫ. ജവഹര്‍ സൗദ്, പ്രഫ. എസ്. ശ്രീരത്ത്, സ്റ്റുഡൻറ് കോഓഡിനേറ്റര്‍മാരായ അമല്‍ മധു, ജിതിന്‍ പി. ജോര്‍ജ്, ഐബിന്‍ ഐസക് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.