എക്​സൈസ്​ സംസ്ഥാന വോളി; ആലപ്പുഴ ജേതാക്കൾ

മാരാരിക്കുളം: എക്‌സൈസ് വകുപ്പ് ലഹരിവിരുദ്ധ പ്രചാരണാർഥം സംഘടിപ്പിച്ച സംസ്ഥാനതല വോളിബാള്‍ മത്സരത്തിൽ ആലപ്പുഴ ജില്ല ടീം ജേതാക്കളായി. ഫൈനലില്‍ പത്തനംതിട്ടക്കെതിരെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ നേടിയാണ് ആലപ്പുഴ ജേതാക്കളായത്. ചാരമംഗലം പ്രോഗ്രസീവിലെ താരങ്ങളാണ് ആലപ്പുഴക്കുവേണ്ടി കളിച്ചത്. ലൂസേഴ്‌സ് ഫൈനലില്‍ തിരുവനന്തപുരത്തെ കോട്ടയത്തെ തോൽപിച്ചു. പത്തനംതിട്ടയുടെ ശരത്തിനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. സമാപന സമ്മേളനത്തില്‍ മന്ത്രി പി. തിലോത്തമന്‍ സമ്മാനദാനം നടത്തി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആര്‍. വിജയകുമാരി അധ്യക്ഷത വഹിച്ചു. കലവൂര്‍ എന്‍. ഗോപിനാഥ്, രാജ് വിനോദ്, സുമിത്രോവ്, അജയകുമാര്‍, ബിജുരാജ്, രാജശേഖരക്കുറുപ്പ്, ജോസ് ചക്കനാടന്‍, ടി.വി. രതീഷ്, ടി.കെ. പളനി എന്നിവരെ ചടങ്ങിൽ ആദരിച്ചു. വോളിബാള്‍ അസോസിയേഷന്‍ ജില്ല പ്രസിഡൻറ് പി. അജിത്ത്‌ലാല്‍, സെക്രട്ടറി പി.സി. ചെറിയാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കഞ്ചാവ് വിൽപനക്കിടെ മൂന്ന് യൂവാക്കൾ പിടിയിൽ കറ്റാനം: കഞ്ചാവ് വിൽപനക്കിടെ പൊലീസും എക്സൈസും നടത്തിയ റെയ്ഡിൽ മൂന്ന് യുവാക്കൾ പിടിയിൽ. കട്ടച്ചിറ മുട്ടത്തേത്ത് കിഴക്കതിൽ ബിച്ചു ആർ. പിള്ള (23), ചേർത്തല അരീപ്പറമ്പ് കളരിൽ കൈതച്ചിറയിൽ വീട്ടിൽ അഖിൽ ( 22) എന്നിവരെ കട്ടച്ചിറയിൽനിന്ന് വള്ളികുന്നം പൊലീസും തെക്കേക്കര ചെറുകുന്നം മണലേൽ ചിറയിൽ റോബിനെ (19) നാമ്പുകുളങ്ങരയിൽനിന്ന് മാവേലിക്കര എക്സൈസ് സംഘവുമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം ജങ്ഷനുകൾ കേന്ദ്രീകരിച്ച് വിൽപന നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇവരിൽനിന്ന് 10 ഗ്രാം വീതമുള്ള കഞ്ചാവ് പൊതികൾ കണ്ടെടുത്തു. ബിച്ചു ആർ. പിള്ള കഞ്ചാവി​െൻറയും ലഹരി ഗുളികയുടെയും വിൽപനസംഘത്തിലെ പ്രധാനിയാെണന്നും വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാെണന്നും വള്ളികുന്നം പൊലീസ് പറഞ്ഞു. പരിപാടികൾ ഇന്ന് താമരക്കുളം നെടിയാണിക്കൽ ദേവീക്ഷേത്രം: അശ്വതി മഹോത്സവം. ഭാഗവത പാരായണം -രാവിലെ 8.00, ദീപക്കാഴ്ച -വൈകു. 6.30 മുളക്കുഴ അരീക്കര കൊല്ലിരിക്കൽ അഞ്ചുമലനട: പടയണി മഹോത്സവം. പടയണി -രാത്രി 8.45 മാന്നാര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ: ഭിന്നശേഷി േപ്രാജക്ട് പ്രത്യേക യോഗം -ഉച്ച. 2.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.