ശബരിമല തീർഥാടകരുടെ ഇടത്താവള വികസനം; 9.87 കോടിയുടെ നിർമാണ പ്രവൃത്തികൾ ആരംഭിക്കും

ചെങ്ങന്നൂർ: ശബരിമല തീർഥാടകരുടെ ഇടത്താവളമായ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ നടപ്പാക്കുന്ന വികസന പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാൻ സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ. രാഘവൻ എന്നിവർ ശബരിമല തന്ത്രി കുടുംബാംഗങ്ങളെ സന്ദർശിച്ചു. 9.87 കോടിയുടെ നിർമാണ പ്രവൃത്തികളാണ് കുന്നത്തുമല ക്ഷേത്രത്തിന് സമീപമുള്ള ദേവസ്വം ബോർഡ് വക സ്ഥലത്തും കിഴക്കേനടയിലും ആരംഭിക്കാൻ തീരുമാനിച്ചത്. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പ്രധാന വീഥികളിൽ 50 കിലോമീറ്ററിന് ഒരു ഇടത്താവളം എന്ന മുഖ്യമന്ത്രി പിണറായി വിജയ​െൻറ നിർദേശത്തിൽ ഉൾപ്പെടുത്തിയാണ് സംവിധാനം ഒരുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സി.പി.എം ജില്ല കമ്മിറ്റിയുടെ നിർദേശങ്ങൾ സെക്രട്ടറി സജി ചെറിയാൻ മുഖ്യമന്ത്രിക്കും ദേവസ്വം ബോർഡ് മന്ത്രിക്കും സമർപ്പിച്ചിരുന്നു. ക്ഷേത്രത്തിന് സമീപമുള്ള കുന്നത്തുമലയിൽ നിലവിലുള്ള ഭജനമഠം പൊളിച്ചുനീക്കി പുതിയ കെട്ടിടം നിർമിക്കും. ഒരേ സമയം 2000 പേർക്ക് വിരിെവക്കുന്നതിനും 200 പേർക്ക് താമസിക്കുന്നതിനുമുള്ള ഡോർമെറ്ററി സൗകര്യവും മുറികളുമാണ് തയാറാകുന്നത്. ഭക്ഷണശാലയും ഉണ്ടാകും. കിഴക്കേനടയിൽ നിലവിൽ ദേവസ്വം ബോർഡ് ഓഫിസുകൾ സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടങ്ങൾ ഒഴിവാക്കി, ഒന്നേകാൽ ഏക്കറിൽ പുതിയ കെട്ടിട സമുച്ചയം ഒരുക്കും. കിഫ്ബി ഫണ്ടിൽ നിന്നുമാണ് തുക കണ്ടെത്തുക. താഴമൺ കുടുംബത്തിൽപ്പെട്ട കണ്ഠരര് മഹേശ്വരര്, കണ്ഠരര് രാജീവരര്, കണ്ഠരര് മോഹനരര്, കണ്ഠരര് മഹേഷ് എന്നിവരുമായാണ് പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്തത്. കാർഷിക, ഭവന പദ്ധതികൾക്ക് മുൻഗണന നൽകി ഭരണിക്കാവ് ബ്ലോക്ക് ബജറ്റ് ചാരുംമൂട്: കാർഷിക, ഭവന പദ്ധതികൾക്ക് മുൻഗണന നൽകുന്ന ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡൻറ് എം.കെ. വിമലൻ അവതരിപ്പിച്ചു. കാർഷിക മേഖലക്ക് രണ്ട് കോടിയും ഭവന പദ്ധതിക്ക് 3.87 കോടിയും വകയിരുത്തി. ലെപ്രസി സാനറ്റോറിയത്തിൽ ശ്മശാന നിർമാണത്തിന് ഒരുകോടിയും വയോജന സൗഹൃദ ബ്ലോക്കിന് 50 ലക്ഷവും പട്ടികജാതി സങ്കേതങ്ങളുടെ സമഗ്രവികസനത്തിന് 2.35 കോടിയും പശ്ചാത്തല മേഖലക്ക് ഒരുകോടിയും നീക്കിെവച്ചു. വനിത ക്ഷേമ പദ്ധതിക്ക് 60 ലക്ഷവും ചുനക്കര കമ്യൂണിറ്റി ഹെൽത്ത് സ​െൻററിന് 25 ലക്ഷവും ഭിന്നശേഷിക്കാർക്കും കുട്ടികൾക്കുമായി 30 ലക്ഷവും പച്ചക്കറി കൃഷിക്ക് 10 ലക്ഷവും തെങ്ങുകൃഷി സംരക്ഷണത്തിന് സി.പി.സി.ആർ.ഐയുമായി ചേർന്ന് 10 ലക്ഷവും നീക്കിെവച്ചു. 15,18,82,000 രൂപ വരവും 15,10,40,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് പാസാക്കിയത്. പ്രസിഡൻറ് രജനി ജയദേവ് അധ്യക്ഷത വഹിച്ചു. മാധ്യമം ഇംപാക്ട് െലപ്രസി സാനറ്റോറിയത്തിലെ ശ്മശാനം ആധുനികവത്കരിക്കാൻ നടപടി ചാരുംമൂട്: നൂറനാട് െലപ്രസി സാനറ്റോറിയത്തിലെ ശ്മശാനം ആധുനികവത്കരിക്കാൻ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റിൽ നീക്കിവെച്ചത് ഒരുകോടി രൂപ. അന്ത്യയാത്രക്ക് ആറടി മണ്ണുപോലുമില്ലാതെ നിരവധി കുടുംബങ്ങൾ ചാരുംമൂട്ടിൽ ബുദ്ധിമുട്ടുന്നതായി കാട്ടി ജനുവരി എട്ടിന് 'മാധ്യമം' വാർത്ത നൽകിയിരുന്നു. ചുനക്കര പഞ്ചായത്തിലെ കരിമുളക്കൽ മാമൂട് വാലുകുറ്റിയിൽ കുഞ്ഞുമോൻ എന്ന നാടക കലാകാര​െൻറ മൃതദേഹം സംസ്കരിക്കാൻ സ്ഥലമില്ലാത്തത് കുടുംബത്തിന് ഏറെ വേദന ഉണ്ടാക്കിയിരുന്നു. ഒടുവിൽ റോഡരികിൽ മതിൽ പൊളിച്ച് വീടി​െൻറ ഭിത്തിയോട് ചേർന്ന് ചിതയൊരുക്കുകയായിരുന്നു. ഈ സംഭവത്തെ തുടർന്നാണ് പൊതുശ്മശാനം സ്ഥാപിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.