കൊച്ചി: കേരളം കണ്ട ഏറ്റവും വലിയ പുസ്തകോത്സവത്തിന് കൊച്ചിയില്‍ തിരശ്ശീല വീണു. സംസ്ഥാന സര്‍ക്കാര്‍, സഹകരണ വകുപ്പിന് കീഴിലുള്ള സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം മുഖേന വാര്‍ഷിക പരിപാടിയായി പ്രഖ്യാപിച്ച 'കൃതി' അന്താരാഷ്ട്ര പുസ്തകോത്സവത്തിെൻറ ആദ്യപതിപ്പ് പ്രതീക്ഷിച്ചതിനേക്കാള്‍ വിജയമായി. മാർച്ച് ഒന്ന് മുതൽ മറൈന്‍ ഡ്രൈവില്‍ നടന്ന പുസ്തകോത്സവം വലുപ്പത്തിലും സൗകര്യങ്ങളിലും പ്രസാധക സാന്നിധ്യത്തിലും വില്‍പനയിലും സന്ദര്‍ശകരുടെ എണ്ണത്തിലുമെല്ലാം ആഗോള നിലവാരം പുലർത്തി. 160ഓളം സ്റ്റാളുകളിലായി 17 കോടി രൂപയിലേറെ പുസ്തകങ്ങളുടെ വില്‍പ്പന നടന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ചെറുകിട-ഇടത്തരം പ്രസാധകര്‍ക്കും മികച്ച വില്‍പനയുണ്ടായി. സംസ്ഥാനത്തിന് സാംസ്‌കാരിക ഉണര്‍വ് പകരാനും മേളക്ക് കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. 'ഒരു കുട്ടിക്ക് ഒരു പുസ്തകം' പദ്ധതിയില്‍ 250 രൂപ വീതമുള്ള കൂപ്പണുകളിലൂടെ 70 ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ മേളയിൽ കുട്ടികള്‍ക്ക് സമ്മാനിച്ചു. സഹകരണ, പൊതുമേഖല സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരുന്നു പദ്ധതി. പുസ്തകോത്സവത്തിെൻറ ഭാഗമായി ബോള്‍ഗാട്ടിയില്‍ നാലു ദിവസത്തെ സാഹിത്യ-വിജ്ഞാനോത്സവവും നടന്നു. വൈവിധ്യമാര്‍ന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി വിദഗ്ധര്‍ പങ്കെടുത്ത സെഷനുകള്‍ സാഹിത്യ-വിജ്ഞാനോത്സവത്തെ മികച്ചതാക്കി. അടുത്ത 'കൃതി'യുടെ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.