ബഷീർ സമ്മതിക്കില്ല; ആരും വിശന്നിരിക്കാൻ

മട്ടാഞ്ചേരി: ഒരുനേരെത്ത ആഹാരത്തി‍​െൻറ പേരില്‍ മനുഷ്യനെ കൊല്ലുന്ന കാലത്ത് വിശപ്പി‍​െൻറ വേദന മനസ്സിലാക്കി ഭക്ഷണം നല്‍കുകയാണ് ബഷീർ എന്ന ചെറുപ്പക്കാരന്‍. ഉപജീവനത്തിന് തോപ്പുംപടി കൊച്ചുപള്ളി റോഡില്‍ ചെറിയ ഹോട്ടല്‍ നടത്തുമ്പോഴും പണമില്ലാത്തതി‍​െൻറ പേരില്‍ ആരും വിശന്നിരിക്കരുതെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് ഇദ്ദേഹം. പണമില്ലാതെ കടയില്‍ ദിവസേന പലരും വരാറുണ്ട്. അവരെയൊക്കെ മനസ്സറിഞ്ഞ് ഭക്ഷണം നല്‍കി പറഞ്ഞയക്കാറാണ് പതിവ്. എന്നാല്‍, പണമില്ലാത്തത് പറയാനുള്ള ബുദ്ധിമുട്ടുമൂലം കടന്നുപോകുന്ന പലെരയും കണ്ടിട്ടുണ്ട്. അതുകൊണ്ട് കടയുടെ മുന്നില്‍ ഒരുബോര്‍ഡും തൂക്കി. പണമില്ലാത്തതിനാല്‍ വിഷമിക്കേണ്ട, സൗജന്യമായി ഭക്ഷണം നല്‍കുമെന്നായിരുന്നു അത്. തോപ്പുംപടിപോലെ തിരക്കേറിയ സ്ഥലത്ത് പലദിക്കില്‍നിന്നും ആളുകള്‍ എത്താറുണ്ട്. വിശപ്പി‍​െൻറ വില നന്നായി മനസ്സിലാക്കിയ ആളാണ് താൻ. ഇവിടെയെത്തുന്ന ആരും പണത്തി‍​െൻറ പേരില്‍ വിശന്നിരിക്കേണ്ട അവസ്ഥയുണ്ടാകരുത് -ബഷീര്‍ പറയുന്നു. ദോശ ഇനങ്ങളാണ് കടയില്‍ വിൽപന. വൈകീട്ട് മൂന്നിന് തുറന്നാല്‍ രാരതി 10വരെ കട പ്രവര്‍ത്തിക്കും. യൂത്ത് കോണ്‍ഗ്രസ് ഫോര്‍ട്ട്കൊച്ചി സൗത്ത് മണ്ഡലം പ്രസിഡൻറുകൂടിയായ ബഷീര്‍ പൊതുരംഗത്തും സജീവമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.