മട്ടാഞ്ചേരി: വെള്ളിയാഴ്ച റിലീസ് ചെയ്ത മട്ടാഞ്ചേരി എന്ന സിനിമക്കെതിരെ പ്രതിഷേധം ഉയരുന്നു. ചിത്രത്തിൽ മട്ടാഞ്ചേരിക്കാരെ അവഹേളിക്കുെന്നന്നാണ് ആരോപണം. സിനിമകളിൽ ചിത്രീകരിക്കാറുള്ള ഗുണ്ടകളുടെ നാടെന്ന ദുഷ്പേര് മാറ്റി മട്ടാഞ്ചേരിക്കാരുടെ മനസ്സിെൻറ നന്മ വിളിച്ചോതുന്ന രീതിയിലായിരിക്കും സിനിമയെന്നാണ് ചിത്രീകരണവേളയിൽ അണിയറപ്രവർത്തകർ പറഞ്ഞിരുന്നത്. കൊച്ചി എം.എൽ.എ കെ.ജെ. മാക്സിയാണ് മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനുമുന്നിൽ സ്വിച്ച് ഓൺ നിർവഹിച്ചത്. എന്നാൽ, ഗുണ്ടസംഘങ്ങളും കൊലപാതകങ്ങളും നിറഞ്ഞ ചിത്രം മട്ടാഞ്ചേരിക്കാർക്ക് ദുഷ്പേര് സമ്മാനിക്കുകയാണെന്നും സിനിമക്കെതിരെ കോടതിയെ സമീപിക്കുമെന്നും കൊച്ചി കൂട്ടായ്മ സെക്രട്ടറി ടി.എം. റിഫാസ് പറഞ്ഞു. കഥയിൽ മാറ്റങ്ങൾ വരുത്തുെന്നന്നാരോപിച്ച് ചിത്രീകരണവേളയിൽ കഥാകൃത്ത് അടക്കമുള്ളവർ പിന്മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.