പ്രശ്നങ്ങളില്‍നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുന്നു -ഉമ്മന്‍ ചാണ്ടി

അങ്കമാലി: കേരളം നേരിടുന്ന സങ്കീര്‍ണവും അടിസ്ഥാനപരവുമായ പ്രശ്നങ്ങളില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദാഹജലം കിട്ടാതെ ജനം നെട്ടോട്ടമോടുകയാണ്. വരള്‍ച്ച മുന്നൊരുക്കം നടത്തുന്നതിൽ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടതായും അദ്ദേഹം കുറ്റപ്പെടുത്തി. കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ (കെ.ഡബ്യു.എ.എസ്.എ) നേതൃപരിശീലന ക്യാമ്പ് അങ്കമാലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻറ് തമ്പാനൂര്‍ രവി അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ റോജി എം. ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡൻറ് കെ.കെ. ഇബ്രാഹിംകുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.ജെ. ജോയി, അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡൻറ് കെ.എം. അബ്ദുല്‍ ബഷീര്‍, സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഉണ്ണികൃഷ്ണന്‍, ജനറൽ കണ്‍വീനര്‍ എം.ജെ. മാര്‍ട്ടിന്‍, ജില്ല പ്രസിഡൻറ് സി.കെ. സുബേഷ് കുമാര്‍, സെക്രട്ടറി ബി. രാജേഷ്, വനിത കണ്‍വീനര്‍ രാജി ദാമോദരന്‍, എം.സി. ഷൈജു എന്നിവര്‍ സംസാരിച്ചു. മുന്‍ എം.എല്‍.എ ബെന്നി ബഹനാന്‍, ഡോ. മേരി മെറ്റിൽഡ, ഡോ. എം.സി. ദിലീപ്കുമാര്‍ എന്നിവര്‍ വിവിധ െസഷനുകള്‍ നയിച്ചു. ചാര്‍ളി പോള്‍, ജോര്‍ജ് പുളിക്കല്‍, എസ്. ഹാരീസ് എന്നിവര്‍ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.