സിൽവർ ജൂബിലി സമ്മേളനം

പുക്കാട്ടുപടി: 'കനൽവഴികളിൽ പൊലിയാതെ മർദിതപക്ഷ രാഷ്ട്രീയത്തി​െൻറ കാൽനൂറ്റാണ്ട്' പ്രമേയത്തിൽ പി.ഡി.പി സിൽവർ ജൂബിലി സമ്മേളന പ്രചരാണാർഥം ആലുവ മണ്ഡലം കമ്മിറ്റി വാഹന പ്രചാരണജാഥ നടത്തി. എടത്തല പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകി. പഞ്ചായത്ത്റോഡ് കവലയിൽ നൽകിയ സ്വീകരണം ഐ.എസ്.എഫ് സംസ്ഥാന കോഒാഡിനേറ്റർ മാഹിൻ തേവരുപാറ ഉദ്ഘാടനം ചെയ്തു. നജീബ് എടത്തല, സമദ് കുഴിവേലിപ്പടി, നാസർ ഏദൻസ് എന്നിവർ സംസാരിച്ചു. ജാഥക്യാപ്റ്റൻ സി.എസ്. ജമാൽ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.