ആലുവ: ഉളിയന്നൂരിലെ ജലസേചന കനാലിൽ ഭക്ഷണാവശിഷ്ടം അടക്കം മാലിന്യം തള്ളി. ശനിയാഴ്ച രാത്രിയാണ് ഹോട്ടൽ അവശിശിഷ്ടങ്ങളും അറവുമാലിന്യവും തള്ളിയത്. കോൺഗസ് വാർഡ് കമ്മിറ്റി അംഗം യു.എച്ച്. മുഹമ്മദിെൻറ നേതൃത്വത്തിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ മാലിന്യക്കൂമ്പാരത്തിൽനിന്ന് കടയുടെ ബില്ല് കണ്ടെടുത്തു. മുട്ടത്തെ ഒരു ഹോട്ടലിെൻറ ബില്ലാണ് ലഭിച്ചത്. നാട്ടുകാർ െപാലീസിൽ വിവരമറിയിച്ച് മാലിന്യം നീക്കാൻ നടപടി സ്വീകരിച്ചു. െപാലീസ് െപട്രോളിങ് കാര്യക്ഷമമാക്കി ഇത്തരക്കാർക്കെതിരെ േകെസടുക്കണമെന്ന് മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ജിന്നാസിെൻറ നേതൃത്വത്തിൽ ചേർന്ന പ്രതിഷേധയോഗത്തിൽ വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.