ആലുവ മെട്രോ സ്​റ്റേഷനിൽ പോളിയോ തുള്ളിമരുന്ന് വിതരണം

ആലുവ: പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം ഉദ്ഘാടനം ആലുവ മെട്രോ സ്റ്റേഷനിൽ അൻവർ സാദത്ത് എം.എൽ. എ. നിർവഹിച്ചു. ജില്ല ആശുപത്രിയിലെ കുട്ടികളുടെ ഡോക്ടർ ശുഭ ലിസ ജോർജി​െൻറ കുട്ടിക്ക് പോളിയോ മരുന്ന് നൽകിയാണ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചത്. നഗരസഭ അധ്യക്ഷ കുമാരി ലിസി അബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി പോളിയോ ദിന സന്ദേശം നൽകി. പ്രത്യേക അനുമതിയോടെയാണ് ആലുവ മെട്രോ സ്റ്റേഷനിൽ പോളിയോ ബൂത്ത് പ്രവർത്തിച്ചത്. സ്ഥിരം സമിതി ചെയർമാൻമാരായ ടിമ്മി ടീച്ചർ, പി.എം. മൂസാക്കുട്ടി, വി. ചന്ദ്രൻ, കൗൺസിലർ ജെബി മേത്തർ ഹിഷാം, റോട്ടറി ക്ലബ് ഓഫ് ആലുവ ഭാരവാഹി ഫൈസൽ ഖാദർ, മെട്രോ അസിസ്റ്റൻറ് ലൈൻ സൂപ്രണ്ട് ബിനു. വി.എ എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ. സിറാജ് സ്വാഗതവും മുൻ നഗരസഭ ചെയർമാൻ എം.ടി. ജേക്കബ് നന്ദിയും പറഞ്ഞു. റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, സ്വകാര്യ ബസ് സ്റ്റാൻഡ്, സ്വകാര്യ ആശുപത്രികൾ, വിവിധ അംഗൻവാടികൾ, എന്നിവിടങ്ങളിലെ പോളിയോ ബൂത്തുകളിൽ പ്രവർത്തിച്ച വളൻറിയർമാർക്ക് റോട്ടറി ക്ലബ് ഓഫ് ആലുവ ഭക്ഷണം വിതരണം ചെയ്തു. കാർമൽ കോളജ് ഓഫ് നഴ്സിങ്, നജാത്ത് കോളജ് ഓഫ് നഴ്സിങ്, സ​െൻറ് സേവിയേഴ്സ് വനിത കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികൾ സന്നദ്ധ പ്രവർത്തനം നടത്തി. ഡോ. അംബിക ദേവി, പി.എൻ. ശ്രീദേവി, ബീന ജോസഫ്, ബിന്ദുജ, ഗിരിജ ബാലൻ എന്നിവർ പോളിയോ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.