കൊച്ചി: ഒരു മാസത്തോളമായി കാണാതായ ബധിരനും മൂകനുമായ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. പാലാരിവട്ടം ചക്കുങ്കൽ പരേതനായ തയ്യത്ത് ജോസഫിെൻറ മകൻ സ്റ്റാൻലി(ചാർളി-65)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. വെണ്ണല നഴ്സിങ് സ്കൂളിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് ഞായറാഴ്ച മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുള്ളതായി കരുതുന്നതായി പൊലീസ് പറഞ്ഞു. സ്റ്റാൻലിയെ ഫെബ്രുവരി 16നാണ് കാണാതായതെന്ന് ബന്ധുക്കൾ പറഞ്ഞു. സഹോദരിക്കൊപ്പമായിരുന്നു ഇയാൾ താമസിച്ചിരുന്നത്. തിരോധാനം സംബന്ധിച്ച് പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുകയായിരുന്നു. മൃതദേഹം ബന്ധുക്കളാണ് തിരിച്ചറിഞ്ഞത്. പൊലീസെത്തി കളമശ്ശേരി ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച ബന്ധുക്കൾക്ക് വിട്ടു നൽകും. ഇടക്ക് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാറുണ്ടെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഡി.എൻ.എ പരിശോധനയും നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. അവിവാഹിതനാണ്. അമ്മ: ബേബി. സഹോദരങ്ങൾ: ജേക്കബ്(റിട്ട.ഗവ.പ്രസ്), ഷീല സണ്ണി(ആൻഡമാൻ നിക്കോബാർ), ബിന്ദുപോൾ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്കുശേഷം പാലാരിവട്ടം സെൻറ് ജോൺ ബാപ്റ്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.