പദ്ധതി തുക ചെലവഴിക്കൽ; അമ്പലപ്പുഴ ബ്ലോക്ക്​ സംസ്​ഥാനത്ത്​ ഒന്നാമത്

അമ്പലപ്പുഴ: സംസ്ഥാനത്ത് 100 ശതമാനം പദ്ധതി തുക ചെലവഴിച്ച് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഒന്നാമതായി. പദ്ധതി അടങ്കൽ തുകയായ 3.25 കോടിയും മാര്‍ച്ച് ആദ്യവാരത്തില്‍ ചെലവഴിച്ചാണ് സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒന്നാമതായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് മാറിയത്. കാര്‍ഷികമേഖലക്ക് പ്രധാന്യം നല്‍കി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കര്‍ഷകര്‍ക്ക് സഹായകരമാകുന്ന തരത്തില്‍ 47 ലക്ഷം ചെലവിട്ടു. രണ്ട് കൊയ്ത്തുമെതി യന്ത്രങ്ങള്‍ പാടശേഖരങ്ങള്‍ക്ക് നല്‍കി. വനിത ക്ഷേമത്തിന് 45.1 ലക്ഷവും ശുചിത്വത്തിനും മാലിന്യ സംസ്‌കരണത്തിനും 41 ലക്ഷവും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് 13 ലക്ഷം സ്‌കോളര്‍ഷിപ്പായും പാലിയേറ്റിവ് കെയർ മേഖലയില്‍ 16 ലക്ഷവും ചെലവഴിച്ചു. ഭിന്നശേഷിക്കാരായ യുവതികള്‍ക്കും പുരുഷന്മാര്‍ക്കും 16 മുച്ചക്രവാഹനങ്ങള്‍, മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പഠനോപകരണങ്ങള്‍ക്ക് 10 ലക്ഷം, ക്ഷീരകര്‍ഷകര്‍ക്ക് പാല്‍ സബ്‌സിഡിയായി 10 ലക്ഷം, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേര്‍ന്ന് പുന്നപ്ര വടക്ക്-തെക്ക്, അമ്പലപ്പുഴ വടക്ക്-തെക്ക്, പുറക്കാട് ഗ്രാമപഞ്ചായത്തുകളില്‍ കശുമാവിന്‍ തൈകള്‍ പിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആറുലക്ഷവും വിനിയോഗിച്ചു. ബ്ലോക്ക് പഞ്ചായത്തി​െൻറ 13 ഡിവിഷനുകളിലായി 13 ഗ്രാമീണ റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. 10 ലക്ഷം ചെലവഴിച്ച് ആലപ്പുഴ മെഡിക്കൽ കോളജില്‍ 10 യൂനിറ്റ് എയ്റോബിന്‍ കമ്പോസ്റ്റ് യൂനിറ്റ് സ്ഥാപിച്ചു. ബ്ലോക്ക് പഞ്ചായത്തി​െൻറ നേതൃത്വത്തില്‍ അമ്പലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന തുല്യത പഠനകേന്ദ്രത്തിലെ എസ്.എസ്.എല്‍.സി, ഹയർ സെക്കന്‍ഡറി വിദ്യാർഥികളുടെ ഫീസ് ഇനത്തില്‍ രണ്ടുലക്ഷം കൈമാറി. വിദ്യാർഥികള്‍ക്ക് സൗജന്യമായി പഠനം നടത്താൻ സഹായ പദ്ധതിയും നടപ്പാക്കി. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിന് മാറ്റിവെച്ച 47 ലക്ഷവും ചെലവഴിച്ചു. പട്ടികജാതി വിദ്യാർഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും താമസിച്ച് പഠിക്കാൻ പ്രീമെട്രിക് ഹോസ്റ്റല്‍ ഹൈടെക് നിലവാരത്തിലാക്കുന്ന പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചു. മെയിൻറനന്‍സ് ഗ്രാൻറില്‍ അമ്പലപ്പുഴ ഹെല്‍ത്ത്‌ സ​െൻററി​െൻറ പശ്ചാത്തല സൗകര്യം വികസിപ്പിച്ചു. ഒപ്പം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളി​െൻറയും ബ്ലോക്ക് ഓഫിസി​െൻറയും നവീകരണത്തിന് 25 ലക്ഷവും ചെലവഴിച്ചു. അമ്പലപ്പുഴ ഗവ. മോഡല്‍ ഹയർ സെക്കന്‍ഡറി സ്‌കൂളിന് ആധുനിക ടോയ്ലറ്റ് സൗകര്യങ്ങള്‍ക്ക് 11 ലക്ഷം നല്‍കി. ഏറ്റെടുത്ത എല്ലാ പദ്ധതികളും പൂര്‍ത്തീകരിച്ചാണ് 2017-18 പദ്ധതി വര്‍ഷത്തെ തുക മുഴുവന്‍ ചെലവഴിച്ച് സംസ്ഥാനത്തെ ഒന്നാമത്തെ ബ്ലോക്ക് പഞ്ചായത്തായി മാറിയതെന്ന് പ്രസിഡൻറ് പ്രജിത്ത് കാരിക്കല്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.