കുടിവെള്ള പദ്ധതി നോക്കുകുത്തി

കറ്റാനം: വേനലിൽ കുടിവെള്ളം കിട്ടാക്കനിയാകുമ്പോൾ തദ്ദേശസ്ഥാപനത്തി​െൻറ . ഇലിപ്പക്കുളം ഗവ. ആയുർവേദ ആശുപത്രി വളപ്പിൽ സ്ഥാപിച്ച കുഴൽക്കിണർ കുടിവെള്ള പദ്ധതിയാണ് പ്രയോജനമില്ലാതെ കിടക്കുന്നത്. മഴക്കാലത്ത് വെള്ളം സുലഭമായതോടെ പൊതുപദ്ധതി ജനം ഉപേക്ഷിക്കുകയായിരുന്നു. തദ്ദേശസ്ഥാപന ഫണ്ടിൽനിന്ന് 12.5 ലക്ഷം മുടക്കിയാണ് പദ്ധതി സ്ഥാപിച്ചത്. ഇലിപ്പക്കുളം കുഴുവേലിക്കുറ്റി കോളനി നിവാസികളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുകയായിരുന്നു ലക്ഷ്യം. എന്നാൽ, ഇവിടെ സ്ഥലം വിട്ടുനൽകാൻ ആരും തയാറായില്ല. തുടർന്ന് തകർന്ന പൊതുകിണറിനോട് അനുബന്ധിച്ച് സ്ഥാപിക്കാൻ ശ്രമിെച്ചങ്കിലും എതിർപ്പുകാരണം നടന്നില്ല. ഇതോടെയാണ് സമീപത്തെ ആയുർവേദ ആശുപത്രി വളപ്പിൽ സ്ഥാപിച്ചത്. കോളനിവാസികളെ കൂടാതെ 40ഒാളം വീടുകളിലേക്കും പൈപ്പുലൈൻ വലിച്ചിരുന്നു. കുടിവെള്ളത്തിന് പ്രയാസപ്പെടുന്ന ആർക്കും വെള്ളം ശേഖരിക്കാനും കഴിയുമായിരുന്നു. പദ്ധതി പ്രാവർത്തികമായതോടെ ഗുണഭോക്തൃ സമിതി രൂപവത്കരിച്ച് നടത്തിപ്പ് ചുമതലയും വിട്ടുനൽകി. മോേട്ടാർ പ്രവർത്തിപ്പിക്കാൻ പ്രതിമാസ ഒാണറേറിയം നിശ്ചയിച്ച് ഒരാൾക്ക് ചുമതലയും നൽകി. ഒാണറേറിയം നൽകാനും വൈദ്യുതി ചാർജ് അടക്കാനും പ്രതിമാസം 50 രൂപ വീതം ഗുണഭോക്താക്കൾ നൽകണമെന്നായിരുന്നു തീരുമാനം. വേനൽ വറുതിയിലെ ആദ്യമാസങ്ങളിൽ വിഹിതം നൽകിയവർ മഴക്കാലത്ത് െവള്ളം സുലഭമായതോടെ മുടക്കം വരുത്തുകയായിരുന്നു. നടത്തിപ്പ് ചുമതലയുള്ളവർ ആദ്യമൊക്കെ സ്വന്തം പോക്കറ്റിൽനിന്ന് വൈദ്യുതി ചാർജ് അടച്ചെങ്കിലും പിന്നീട് അവരും പിന്മാറി. ഇതോടെ മോേട്ടാർ പ്രവർത്തിപ്പിക്കാതായി. ഇപ്പോൾ കിണറുകൾ വറ്റിവരണ്ടപ്പോഴാണ് 'പൊതു കുടിവെള്ള പദ്ധതിയെ'ക്കുറിച്ച് ജനം ഒാർത്തുതുടങ്ങിയത്. ഗുണഭോക്തൃ കമ്മിറ്റി വിളിച്ചുകൂട്ടി പദ്ധതി പുനഃസ്ഥാപിക്കാൻ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം. ജനത്തിന് ഭാരമാകാത്ത തരത്തിൽ വൈദ്യുതി ചാർജ് അടക്കുന്ന ഉത്തരവാദിത്തം പഞ്ചായത്ത് ഏറ്റെടുക്കണമെന്ന നിർദേശവും അവർ മുന്നോട്ടുവെക്കുന്നു. സരസകവി മൂലൂര്‍ സ്മാരകവേദി പ്രാർഥനാലയം തുറന്നു ചെങ്ങന്നൂര്‍: സരസകവി മൂലൂര്‍ എസ്. പദ്മനാഭപ്പണിക്കരുടെ 150-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ജന്മനാട്ടില്‍ സ്ഥാപിച്ച ശീതീകരിച്ച പ്രാർഥനാലയം ചെങ്ങന്നൂരിൽ തുറന്നു. എസ്.എന്‍.ഡി.പി യോഗം ചെങ്ങന്നൂര്‍ യൂനിയ​െൻറ ആഭിമുഖ്യത്തില്‍ യൂനിയൻ കെട്ടിടത്തിൽ ആരംഭിച്ച പ്രാർഥനാലയം എസ്.എന്‍.ഡി.പി യോഗം വനിതസംഘം കേന്ദ്രസമിതി സെക്രട്ടറി സംഗീത വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ചെയര്‍മാന്‍ അനില്‍ പി. ശ്രീരംഗം അധ്യക്ഷത വഹിച്ചു. സരസകവിയുടെ ചെറുമകന്‍ പ്രഫ. എം.ആര്‍. സഹൃദയന്‍തമ്പി അനുസ്മരണപ്രഭാഷണം നടത്തി. യോഗം അസി. സെക്രട്ടറിയും യൂത്ത്മൂവ്‌മ​െൻറ് കേന്ദ്രസമിതി ചെയര്‍മാനുമായ പച്ചയില്‍ സന്ദീപ്, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം രാധാകൃഷ്ണന്‍ പുല്ലാംമഠം എന്നിവര്‍ സംസാരിച്ചു. അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ സിന്ധു എസ്. ബൈജു, സജി വട്ടമോടിയില്‍, എസ്. ദേവരാജന്‍, കെ.ആര്‍. മോഹനന്‍, ഇ.എന്‍. മനോഹരന്‍ എന്നിവര്‍ പെങ്കടുത്തു. യൂനിയന്‍ കണ്‍വീനര്‍ സുനില്‍ വള്ളിയില്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ വിജീഷ് മേടയില്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.