അമ്പലപ്പുഴ: സെക്യൂരിറ്റി ജീവനക്കാരുടെ യൂനിഫോം മാറ്റണമെന്ന ഡി.ജി.പിയുടെ ഉത്തരവ് നിലനില്‍ക്കുമ്പോഴും 'കാക്കി'ക്ക് മാറ്റമില്ല. സംസ്ഥാന പൊലീസിെൻറ മാതൃകയിലുള്ള യൂനിഫോം മറ്റാരും ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനില്‍ക്കെയാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് കാക്കി യൂനിഫോം തുടര്‍ന്ന് പോരുന്നത്. പ്രദേശത്തെ ഒരു സാമൂഹികപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഡി.ജി.പിയുടെ ഉത്തരവ്. നടപടിക്കായി ജില്ല പൊലീസ് സൂപ്രണ്ടിന് നിർദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, രണ്ടുവര്‍ഷം പിന്നിട്ടിട്ടും ഉത്തരവ് നടപ്പാക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായിട്ടില്ല. വര്‍ഷങ്ങളായി സംസ്ഥാനത്തെ മെഡിക്കൽ കോളജ് ആശുപത്രികളിലെ സെക്യൂരിറ്റി ജീവനക്കാര്‍ ഉപയോഗിച്ച് പോന്നിരുന്നത് കാക്കി യൂനിഫോമായിരുന്നു. ഇത് രോഗികള്‍ക്കിടയില്‍ ആശങ്കക്ക് വഴിയൊരുക്കിയിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നവരെയാണ് കാക്കിക്കുള്ളിലുള്ളവര്‍ ഏറെ വലച്ചത്. സെക്യൂരിറ്റി ജീവനക്കാരുടെ ഓഫിസും എയിഡ് പോസ്റ്റും അത്യാഹിതവിഭാഗത്തോട് ചേര്‍ന്നുള്ള അടുത്തടുത്ത മുറികളിലാണ് പ്രവര്‍ത്തിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി എയിഡ് പോസ്റ്റിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇത് ആശങ്കക്ക് വഴിയൊരുക്കിയിരുന്നു. തുടര്‍ന്നാണ് കാക്കാഴം സ്വദേശിയായ നസീര്‍ താഴ്ചയില്‍ സെക്യൂരിറ്റി ജീവനക്കാരുടെ യൂനിഫോമില്‍ മാറ്റംവരുത്തണമെന്ന ആവശ്യവുമായി ഡി.ജി.പിയെ സമീപിച്ചത്. ഡി.ജി.പിയുടെ ഉത്തരവിെൻറ അടിസ്ഥാനത്തില്‍ യൂനിഫോമില്‍ മാറ്റം വരുത്തിയെങ്കിലും നടപടി അധികകാലം നിലനിന്നില്ല. പുതിയ യൂനിഫോമിനോടുള്ള സെക്യൂരിറ്റി ജീവനക്കാരുടെ അവഗണനയാണ് വീണ്ടും കാക്കിക്കുള്ളില്‍ കയറിപ്പറ്റാന്‍ കാരണമായതെന്നാണ് അറിയുന്നത്. ദേശീയപാതയോരങ്ങളിലെ ഹോട്ടലുകള്‍ക്ക് മുന്നില്‍ സൂചന ബോര്‍ഡുമായി നില്‍ക്കുന്നവര്‍ ധരിച്ചിരുന്ന യൂനിഫോമാണ് തങ്ങള്‍ക്കും നല്‍കിയതെന്നാണ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്കുള്ള പരിഭവം. തുടര്‍ന്നാണ് യൂനിഫോം കാക്കിയിലേക്ക് തിരിച്ചെത്തിയത്. കാറിന് പിന്നിൽ ലോറിയിടിച്ച് ഒരാൾക്ക് പരിക്ക് അരൂർ: ക്ഷേത്രം ജങ്ഷനിൽ സിഗ്നൽ കാത്തുകിടന്ന കാറിന് പിന്നിൽ പാചകവാതക സിലണ്ടർ കയറ്റിവന്ന ലോറിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. കാർ ഡ്രൈവർക്കാണ് പരിക്ക്. പരിക്ക് ഗുരുതരമല്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. ഇടിയെ തുടർന്ന് നിയന്ത്രണംതെറ്റിയ ലോറി മീഡിയനിൽ കയറിയത് പരിഭ്രാന്തിക്കിടയാക്കി. നിറ സിലിണ്ടറുകളാണ് ലോറിയിലുണ്ടായിരുന്നത്. അരൂർ പൊലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു. കിടാരി വളർത്തൽ പദ്ധതി ഉദ്ഘാടനം 17ന് ചേർത്തല: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന മാതൃക പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ കിടാരി വളർത്തൽ പദ്ധതിയുടെയും കെപ്കോ വഴി നടപ്പാക്കുന്ന സ്കൂൾ പൗൾട്രി ക്ലബ് പദ്ധതിയുടെയും വിതരണോദ്ഘാടനം 17ന് എസ്.എൽ പുരം രംഗകല ഓഡിറ്റോറിയത്തിൽ നടക്കും. ആലോചനയോഗം പഞ്ചായത്ത് പ്രസിഡൻറ് ഡി. പ്രിയേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. പി.ഡി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.