നാട്യശാസ്ത്രങ്ങളുമായി പെൺകൊടികൾ

കൊച്ചി: ലോ കോളജിലൊരുക്കിയ വേദിയിൽ നടന്ന പെൺകുട്ടികളുടെ ഭരതനാട്യ മത്സരത്തിന് 44 വിദ്യാർഥികളാണുണ്ടായിരുന്നത്. ശിവചരിതവും ശിവസ്തുതികളും താണ്ഡവും രൗദ്രവുമൊക്കെ നിറഞ്ഞുനിന്ന വേദിയിൽ മത്സരാർഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. ഏതാനുംപേർ ശൃംഗാരരസ പ്രധാനമായ ദേവീസ്തുതികളും കീർത്തനങ്ങളുമൊക്കെ അവതരിപ്പിച്ചു. ദ്രുതചലനത്തിലേക്ക് മാറിപ്പോയ മത്സരത്തിൽ പലപ്പോഴും ഭാവത്തിന് പ്രാധാന്യം കുറഞ്ഞെങ്കിലും മികച്ച നിലവാരം പുലർത്തുന്നതായിരുന്നു മത്സരം. നിശ്ചയിച്ചതിലും മൂന്നുമണിക്കുർ വൈകിയതോടെ മത്സരം കാണാൻ കാത്തിരുന്നവർ പലരും വേദിവിട്ടു. നിറമാർന്ന മത്സരത്തിന് മാധ്യമപ്രവർത്തകരും മത്സരാർഥികളുടെ മാതാപിതാക്കളും ബന്ധുക്കളുമായിരുന്നു കാഴ്ചക്കാരിൽ ഏറെയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.