കായംകുളം: റേഷൻ കച്ചവടക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന സംസ്ഥാന നേതൃക്യാമ്പ് ഞായർ, തിങ്കൾ ദിവസങ്ങളിൽ കായംകുളം സെൻറർ പോയൻറ് ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് ഒാൾ കേരള റേഷൻ റീെട്ടയിൽ ഡീലേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് മോഹൻ ഭരണിക്കാവ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. റേഷൻ വ്യാപാരികൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ കൃത്യമായ നടപടികളുണ്ടാകണം. റേഷൻ കാർഡുകളിലെ അപാകത പരിഹരിക്കുന്നതിലും പുതിയത് നൽകുന്നതിലും കാലതാമസം വരുത്തുന്നത് വ്യാപാരികളെയാണ് പ്രതിസന്ധിയിലാക്കുന്നത്. ഞായറാഴ്ച രാവിലെ 9.30ന് മന്ത്രി പി. തിലോത്തമൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് ജോണി നെല്ലൂർ അധ്യക്ഷത വഹിക്കും. വൈകീട്ട് നാലിന് നടക്കുന്ന 'ആദരവ്' ചടങ്ങ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ മുരളി വൃന്ദാവനം, പത്തിയൂർ അപ്പുക്കുട്ടൻ, അജി പുത്തൂർ, ഉണ്ണികൃഷ്ണപിള്ള, എം. അൻസാരി, ആർ. സോമശേഖരൻ എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.