മാന്നാർ: 800 വർഷംമുമ്പ് രചിച്ച 'ഉണ്ണുനീലി സന്ദേശ'ത്തിൽ 1000 വർഷം പഴക്കമുണ്ടെന്ന് പ്രതിപാദിച്ച മാന്നാർ ഇരമത്തൂർ ശ്രീ മഹാദേവ ക്ഷേത്രത്തിെൻറ നവീകരണം പൂർത്തിയായി. അഷ്ടബന്ധ നവീകരണകലശം, സമ്പൂർണ സർപ്പബലി, പ്രായശ്ചിത്ത തിരുവുത്സവം, ഭാഗവത മൂലം, സപ്തദിന പാരായണം തുടങ്ങി 13 ദിവസം നീളുന്ന ആചാരാനുഷ്ഠാന ചടങ്ങുകൾക്ക് വെള്ളിയാഴ്ച തുടക്കമാകും. നാലുവർഷം മുമ്പ് ആരംഭിച്ച നവീകരണ പ്രവർത്തനങ്ങൾക്ക് 70 ലക്ഷത്തിൽപരം രൂപ വേണ്ടി വന്നു. മുഖ്യശിൽപി കോട്ടയം കിടങ്ങൂർ വൈക്കത്തുശ്ശേരി മധു ആചാരിയുടെയും നാരായണൻ ആചാരിയുടെയും നേതൃത്വത്തിലാണ് തച്ചുശാസ്ത്ര വിധി പ്രകാരമുള്ള വേലകൾ നിർവഹിച്ചത്. ചെങ്ങന്നൂർ മുണ്ടൻകാവ് താഴമൺ മഠത്തിൽ കണ്ഠരര് രാജീവരരുടെ ആൾേപ്പരായ ചെന്നിത്തല പുത്തില്ലം നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ആറുനാൾ നീണ്ട ക്രിയകൾ നടക്കും. മെഗാ ജോബ് ഫെയർ ചെങ്ങന്നൂരിൽ ചെങ്ങന്നൂർ: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സൊസൈറ്റി ഫോർ ഇൻറഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദ നേഷൻ, കേരള ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ്, ജെ.സി.ഐ ചെങ്ങന്നൂർ ടൗൺ എന്നിവയുമായി ചേർന്ന് മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. കൊഴുവല്ലൂർ സെൻറ് തോമസ് എൻജിനീയറിങ് കോളജിൽ 18-ന് രാവിലെ ഒമ്പതിന് മേള ആരംഭിക്കും. മൾട്ടി നാഷനൽ കമ്പനികൾ മുതൽ ചെറുതും വലുതുമായി 50-ൽപരം സ്വകാര്യകമ്പനികൾ മേളയിൽ പങ്കെടുക്കും. എട്ടാംക്ലാസ് മുതൽ പി.ജി ബിരുദമുള്ള എല്ലാ വിഭാഗത്തിൽപെട്ടവർക്കും വേണ്ടി 5000ലധികം തൊഴിൽ സാധ്യതകളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. പങ്കെടുക്കാൻ വയസ്സ്, യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റും നാലുസെറ്റ് ബയോഡാറ്റയും സഹിതം രാവിലെ ഒമ്പതിനുമുമ്പ് പേര് രജിസ്റ്റർ ചെയ്യണം. തുടർന്ന് കമ്പനികളുടെ കൗണ്ടറിലെത്തി അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0471-2332113, 8304009409. ഉദ്യോഗാർഥികളിൽനിന്നോ തൊഴിൽദായകരിൽനിന്നോ ഫീസ് ഈടാക്കില്ല. വാർത്തസമ്മേളനത്തിൽ സബ്-റീജനൽ എംപ്ലോയ്മെൻറ് ഓഫിസർ പി.ജി. രാമചന്ദ്രൻ, സൈൻ പ്രതിനിധി വിഷ്ണുമോഹൻ, കോഒാഡിനേറ്റർ എം.വി. ഗോപകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.