കൊച്ചി: സോളാർ കമീഷൻ റിപ്പോർട്ടിനെതിരെ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ഉൾപ്പെടെയുള്ളവർ നൽകിയ ഹരജികളിൽ വെള്ളിയാഴ്ച വാദം തുടരും. ഉമ്മൻ ചാണ്ടിക്കുവേണ്ടി സുപ്രീംകോടതി സീനിയർ അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ ഹാജരായേക്കും. സോളാർ തട്ടിപ്പ് അേന്വഷിച്ച കമീഷെൻറ റിപ്പോർട്ട് സരിത നായരുടെ കത്തിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ലെന്നാണ് സർക്കാറിെൻറ വാദം. മന്ത്രിസഭ തീരുമാനമനുസരിച്ചാണ് അന്വേഷണ കമീഷനെ നിയോഗിച്ചതെന്നും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് മന്ത്രിമാരടക്കമുള്ളവരുടെ മൊഴിയെടുത്തതെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഇൗ വാദത്തിനുള്ള മറുപടിക്ക് വേണ്ടിയാകും കപിൽ സിബൽ എത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.