പാർലമെൻറ്​ ധർണ നടത്തും

കൊച്ചി: യുനൈറ്റഡ് ഫോറം ഒാഫ് ബാങ്ക് യൂനിയൻസി​െൻറ ആഭിമുഖ്യത്തിൽ 21ന് പാർലമ​െൻറിന് മുന്നിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വായ്പ ക്രമക്കേടുകളുമായി ബന്ധപ്പെട്ട എല്ലാവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുക, താഴെത്തട്ടിെല നിരപരാധികളായ ജീവനക്കാരെ പ്രതികളാക്കുന്ന നടപടി അവസാനിപ്പിക്കുക, റിസർവ് ബാങ്ക് വഹിക്കേണ്ടിയിരുന്ന പങ്കും അന്വേഷണവിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ സി.ഡി. ജോസൺ, സുരേഷ് തമ്പി, ആർ. വിജയകുമാർ, കെ. സത്യനാഥൻ, എസ്. ഗോകുൽദാസ്, കെ. വിനോദ് കുമാർ, കെ. ശിവരാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.