രേഖകൾ തിരിച്ചുനൽകിയില്ല; റിട്ട. ഉദ്യോഗസ്ഥൻ ബാങ്കിൽ കിടന്ന്​ പ്രതിഷേധിച്ചു

വടുതല: വീടിന് വായ്പ എടുക്കാൻ ബാങ്കിൽ സമർപ്പിച്ച ആധാരം ഉൾപ്പെടെയുള്ള പ്രധാനരേഖകൾ തിരിച്ചുനൽകുന്നതിൽ കാലതാമസം വരുത്തിയതിൽ പ്രതിഷേധിച്ച് റിട്ട. ഹെൽത്ത് ഉദ്യോഗസ്ഥൻ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ അരൂക്കുറ്റി ശാഖയിൽ കിടന്ന് പ്രതിഷേധിച്ചു. ഒടുവിൽ രേഖ നൽകി ബാങ്ക് പ്രശ്നം പരിഹരിച്ചു. അരൂക്കുറ്റി പഞ്ചായത്ത് തേനാട്ടെ വിജയകുമാറാണ് ബെഡ്ഷീറ്റും തലയണയുമായി എത്തി അഞ്ചുമണിക്കൂറോളം ബാങ്കിനകത്ത് കിടന്ന് പ്രതിഷേധിച്ചത്. പ്രതിഷേധം നീണ്ടതോടെ പ്രവർത്തനസമയം കഴിഞ്ഞ മറ്റുജീവനക്കാർക്കും പുറത്തുപോകാൻ സാധിച്ചില്ല. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. 2000ൽ വീട് നിർമിക്കാനാണ് വിജയകുമാർ ആറുലക്ഷം രൂപ എസ്.ബി.ഐ അരൂക്കുറ്റി ശാഖയിൽനിന്ന് വായ്പ എടുത്തത്. ഒരുതവണപോലും മുടക്കം വരാതെ 2017 ജൂലൈയിൽ അടച്ചുതീർക്കുകയും ചെയ്തെന്ന് വിജയകുമാർ പറയുന്നു. എന്നാൽ, എട്ടുമാസമായി താൻ രേഖകൾ തിരിച്ചുചോദിച്ച് ബാങ്കിൽ കയറിയിറങ്ങിയിട്ടും നൽകാൻ ബാങ്ക് തയാറായില്ല. പലതവണ മാനേജറുമായി ഫോണിൽ ബന്ധപ്പെട്ടിട്ടും രേഖ നൽകാമെന്ന് പറയുന്നതല്ലാതെ നടപടി സ്വീകരിച്ചില്ലെന്നും വിജയകുമാർ പറഞ്ഞു. തുടർന്ന് ബാങ്ക് മാനേജർ ആലപ്പുഴയിൽനിന്ന് രേഖ കൊണ്ടുവന്ന് കൈയിൽ കൊടുത്തതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. വിവരം അറിഞ്ഞ് നിരവധി നാട്ടുകാർ ബാങ്കിൽ തടിച്ചുകൂടി. പൂച്ചാക്കൽ പൊലീസും സ്ഥലത്ത് എത്തി. കുറമ്പിൽ-ദേശത്തോട് നവീകരണം ഇന്ന് തുറവൂർ: ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കുത്തിയതോട് പഞ്ചായത്ത് അഞ്ച്, ആറ്, 10, 12 വാർഡുകളുടെ അതിർത്തിയിലൂടെ കടന്നുപോകുന്ന കുറമ്പിൽ-ദേശത്തോട് പൊതുജനങ്ങളുടെ സഹകരണത്തോടെ വൃത്തിയാക്കി നവീകരിക്കുന്നു. നവീകരണത്തി​െൻറ ഭാഗമായി നീർത്തടങ്ങൾ 'നാടി​െൻറ ജീവനാഡികളാണ്, അവ സംരക്ഷിക്കേണ്ടത് ജൈവവൈവിധ്യത്തിനും ഭൂഗർഭ ജലത്തി​െൻറ അളവ് നിലനിർത്താനും അത്യാവശ്യമാണ് എന്നീ സന്ദേശവുമായി വനിതദിനത്തിൽ നീർത്തട നടത്ത പര്യവേക്ഷണയാത്ര സംഘടിപ്പിക്കും. ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കാളികളാകും. വ്യാഴാഴ്ച രാവിലെ 10.30ന് കുറുമ്പിൽ പാലത്തിന് സമീപം ആരംഭിക്കുന്ന യാത്ര എ.എം. ആരിഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.പി.എം.എസ് യൂനിയൻ വാർഷികം തുറവൂർ: കെ.പി.എം.എസ് തുറവൂർ യൂനിയൻ വാർഷികം സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു കലാശാല ഉദ്ഘാടനം ചെയ്തു. സജിമോൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: സജിമോൻ (പ്രസി), സുരേഷ് ബാബു (സെക്ര), പുഷ്കരൻ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.