റോഡ്​ നിർമാണത്തിലെ ക്രമക്കേട്​: ​ടി.യു. സൂരജിന്​ വിജിലൻസിെൻറ ക്ല ീൻ ചിറ്റ്

മൂവാറ്റുപുഴ: ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജി​െൻറ അഞ്ച് അേപ്രാച് റോഡുകൾ നിർമിക്കാൻ കരാർ നൽകിയതിൽ ക്രമക്കേട് നടന്നെന്ന പരാതിയിൽ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.യു. സൂരജ് ഉൾപ്പെടെയുള്ളവർക്ക് വിജിലൻസി​െൻറ ക്ലീൻ ചിറ്റ്. കരാറിൽ ക്രമക്കേടില്ലെന്നുകാണിച്ച് ഡിവൈ.എസ്.പി ജിംപോളാണ് മൂവാറ്റുപുഴ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ടെൻഡർ ക്ഷണിക്കാതെ കരാർ നൽകിയതിലൂടെ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ 35.35 കോടിയുടെ നഷ്ടം സർക്കാറിന് വരുത്തിയതായി ആരോപിച്ച് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. എന്നാൽ, മികച്ച രീതിയിൽ നിർമാണങ്ങൾ പൂർത്തീകരിച്ച കരാറുകാർക്ക് ടെൻഡർ ക്ഷണിക്കാതെ കരാർ നൽകാൻ കെ.എസ്.സി.സിക്ക് അധികാരമുണ്ടെന്നും ഇതി​െൻറ അടിസ്ഥാനത്തിലാണ് സ്വകാര്യ ഏജൻസിക്ക് കരാർ നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. സൂരജ് ഉൾപ്പെടെ 10 പേർക്കെതിരെയായിരുന്നു പരാതി. തുടർവാദം മേയ് 10ന് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.