പെരുമ്പാവൂർ: ജലക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'സുജലം' പദ്ധതിയുടെ ഭാഗമായി യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ . മണ്ഡലം പ്രസിഡൻറ് കമൽ ശശിയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അഖിലേന്ത്യ ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ നിർവഹിച്ചു. കെ.പി.സി.സി നിർവാഹകസമിതി അംഗം കെ.എം.എ. സലാം, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എസ്.എ. മുഹമ്മദ്, സംസ്ഥാന ജനറൽ സെക്രട്ടറി ടി.ജി. സുനിൽ, പാർലമെൻറ് സെക്രട്ടറിമാരായ ജോജി ജേക്കബ്, ഷിജോ വർഗീസ്, പോൾ പാത്തിക്കൽ, അബ്ദുൽ നിസാർ, ഗുരുകൃപ റെസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ആർ. ഉണ്ണികൃഷ്ണൻ, സെക്രട്ടറി പി.വി. കുര്യൻ, ട്രഷറർ ശ്രീധരൻ നായർ, ഷിഹാബ് പള്ളിക്കൽ, അൻവർ ഒർണ, സാദിഖ് വല്ലം, അജാസ് എന്നിവർ സംബന്ധിച്ചു. റോഡ് ഉദ്ഘാടനം പെരുമ്പാവൂർ: നവീകരിച്ച ഒക്കൽ ഗ്രാമപഞ്ചായത്തിലെ വല്ലം തൈക്കാവ്-കാത്തലിക് സിറിയൻ ബാങ്ക് റോഡ് ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം ശാരദ മോഹൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് മേഴ്സി ജോർജ് അധ്യക്ഷത വഹിച്ചു. താന്നിപ്പുഴ സെൻറ് ജോർജ് ചർച്ച് വികാരി സെബാസ്റ്റ്യൻ തളിയത്ത്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോസ് വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗായത്രി വിനോദ്, സിസിലി ഇയോബ്, പഞ്ചായത്ത് അംഗങ്ങളായ വിലാസിനി സുകുമാരൻ, അൻവർ മരക്കാർ, പി.എം. ജിനീഷ്, ഫൗസിയ സുലൈമാൻ, സിന്ധു, മിനി ഷാജൻ തുടങ്ങിയവരും കെ.ഡി. ഷാജി, സി.വി. ശശി, പി.ടി. പ്രസാദ്, പി.കെ. ഷിജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.