ടി. എം. കൃഷ്ണ ഇന്ന് 'കൃതി'യിൽ

കൊച്ചി: പ്രശസ്ത സംഗീതജ്ഞൻ ടി.എം. കൃഷ്ണ വ്യാഴാഴ്ച രാവിലെ കൃതി അന്താരാഷ്ട്ര സാഹിത്യോത്സവ വേദിയിലും വൈകീട്ട് കൃതി കലോത്സവ വേദിയിലും എത്തും. കർണാടക സംഗീതത്തിലെ പാരമ്പര്യങ്ങളെ ചോദ്യം ചെയ്ത് കച്ചേരി സമ്പ്രദായത്തിൽ സ്വന്തം വഴി വെട്ടിത്തെളിച്ച ടി.എം. കൃഷ്ണ എഴുത്തുകാരൻ, പ്രഭാഷകൻ എന്ന നിലകളിലും ശ്രദ്ധേയനാണ്. കൃതി അന്താരാഷ്ട്ര സാഹിത്യോത്സവ വേദിയിൽ (കാരൂർ ഹാൾ) രാവിലെ 10ന് 'ജനാധിപത്യത്തിൽ കല' വിഷയത്തിൽ സംസാരിക്കും. മറൈൻ ഡ്രൈവിലെ കൃതി കലോത്സവ വേദിയിൽ വൈകീട്ട് ആറിന് ടി.എം. കൃഷ്ണയുടെ സംഗീതക്കച്ചേരി നടക്കും. പ്രവേശനം സൗജന്യം. ബഷീറി​െൻറ പുസ്തകക്കട ബോള്‍ഗാട്ടിയില്‍ കൊച്ചി: എറണാകുളം ബോട്ടുജെട്ടിക്ക് എതിര്‍വശെത്ത കാനൻഷെഡ് റോഡിലായിരുന്നു ബഷീറി​െൻറ പ്രസിദ്ധമായ ബുക് സ്റ്റാള്‍. കൃതി സാഹിത്യ-വിജ്ഞാനോത്സവം അരങ്ങേറുന്ന ബോള്‍ഗാട്ടിയില്‍ ബഷീറി​െൻറ ആ പുസ്തകക്കടയുടെ ഓര്‍മക്ക് നാലുദിവസത്തേക്ക് ഒരു പുസ്തകക്കട തുറന്നിട്ടുണ്ട്. കൃതിയില്‍ പങ്കെടുക്കുന്ന 330-ഓളം വിദേശ, ഭാരതീയ, മലയാളി എഴുത്തുകാരുടെ പുസ്തകങ്ങള്‍ ഇവിടെ വില്‍പനക്കും പ്രദര്‍ശനത്തിനുമുണ്ട്. എസ്.പി.സി.എസി​െൻറ ആദ്യകാല അമരക്കാരായ കാരൂര്‍, എം.പി. പോള്‍, തകഴി, പൊന്‍കുന്നം, ലളിതാംബിക അന്തര്‍ജനം എന്നിവരുടെ പേരുകളിലാണ് ബോള്‍ഗാട്ടിയിലെ വിവിധ സെഷനുകള്‍ അരങ്ങേറുന്ന വേദികള്‍. ഒപ്പം മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളും നോവലുകളും പ്രചരിപ്പിച്ച മഹാനായ എഴുത്തുകാരൻ ബഷീറിനും കൃതി സ്മാരകമൊരുക്കിയിരിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.