കോതമംഗലം: ഊന്നുകൽ വെള്ളാമക്കുത്തിൽ വൃദ്ധ ദമ്പതികൾക്കും മകനും നേരെ ആക്രമണം. വീടുകയറി നടത്തിയ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസികളായ കുടുംബത്തെ കസ്റ്റഡിയിലെടുത്തു. പുളിഞ്ചോട്ടിൽ പൗലോസ് (പൈലി-80), ഭാര്യ ഏലമ്മ (74), മകൻ ജയിംസ് (45) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച പുലർച്ച നാലോടെ വീടിെൻറ വാതിലിൽ മുട്ടി ഉണർത്തിയശേഷമാണ് ആറംഗ സംഘം ആക്രമണം അഴിച്ചുവിട്ടത്. അയൽവാസിയായ കളരിക്കൽ ബേബിയും പൗലോസും തമ്മിലെ അതിർത്തി തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തലക്ക് പരിക്കേറ്റ മൂവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളരിക്കൽ ബേബി, ഭാര്യ മോളി, മകൻ നോബിൾ എന്നിവരെ ഊന്നുകൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.