2016^17ൽ ബാങ്കുകൾ ​എഴുതിത്തള്ളിയത്​ 81,683 കോടിയുടെ വായ്​പ തുക

2016-17ൽ ബാങ്കുകൾ എഴുതിത്തള്ളിയത് 81,683 കോടിയുടെ വായ്പ തുക ന്യൂഡൽഹി: 2016-17 വർഷത്തിൽ പൊതുമേഖല ബാങ്കുകൾ 81,683 കോടിയുടെ വായ്പ എഴുതിത്തള്ളിയതായി കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലി രാജ്യസഭയിൽ പറഞ്ഞു. നികുതി ഇളവിനും മൂലധനം വർധിപ്പിക്കുന്നതിനുമാണ് വായ്പ എഴുതിത്തള്ളിയതെന്നും കുടിശ്ശിക വരുത്തിയവരുടെ ബാധ്യത തുടരുമെന്നും മന്ത്രി എഴുതിനൽകിയ മറുപടിയിൽ വ്യക്തമാക്കി. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ എഴുതിത്തള്ളിയത് 20,339 കോടിയാണ്. 2017-18 ൽ 28,781 കോടിയാണ് എഴുതിത്തള്ളിയതെന്നും മന്ത്രി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.