ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കോതമംഗലം: ഒന്നര കിലോ കഞ്ചാവുമായി പെരുമ്പാവൂർ ഐരാപുരം സ്വദേശി പിടിയിൽ. മഴുവന്നൂർ മമ്മാൻപറമ്പിൽ അജിംസിനെയാണ് (24) കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെ കോതമംഗലം അടിവാട് റോഡിൽ കോഴിപ്പിള്ളി കവലക്ക് സമീപത്തുനിന്നാണ് പിടിയിലായത്. ഒന്നര കിലോ കഞ്ചാവും കണ്ടെടുത്തു. പിടികൂടുേമ്പാൾ രക്ഷപ്പെടാൻ പൊലീസിനുനേരെ ഇയാൾ കുരുമുളക് സ്പ്രേ അടിച്ചു. മൽപ്പിടിത്തത്തിലൂടെ കീഴടക്കുകയായിരുന്നു. ബൈക്കിൽ യാത്ര ചെയ്ത് എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ ചില്ലറ വിൽപനക്കാർക്ക് കഞ്ചാവ് എത്തിച്ചുനൽകി വരുകയായിരുന്നു ഇയാൾ. രണ്ട് ഗ്രാം മുതൽ അര കിലോ വരെ പൊതികളാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചത്. സ്കൂൾ, കോളജ് വിദ്യാർഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് കഞ്ചാവ് വിറ്റിരുന്നത്. സമാനമായ നിരവധി കേസുകളിൽ പ്രതിയാണ്. കഞ്ചാവ് വിൽപനയിലൂടെ ലഭിക്കുന്ന വരുമാനം ആർഭാട ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നു. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. ഫോട്ടോ. അജിംസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.