കാര്‍ഷിക ലേഖന മത്സരം

കൊച്ചി: ഹൈസ്‌കൂള്‍ മുതല്‍ ഹയര്‍ സെക്കൻഡറി തലം വരെയുള്ള വിദ്യാർഥികള്‍ക്കായി 'കൃഷിയെന്ന പൈതൃകം' വിഷയത്തില്‍ ലേഖനമത്സരം നടത്തുന്നു. കൈയെഴുത്തുപ്രതി എട്ടു പേജിലും ടൈപ്പുചെയ്തത് അഞ്ചുപേജിലും കവിയരുത്. രചയിതാവി​െൻറ പേരും വിലാസവും ഫോണ്‍ നമ്പറും പ്രത്യേക പേജില്‍ എഴുതി സ്‌കൂള്‍ മേലധികാരിയുടെ സാക്ഷ്യപത്രത്തോടൊപ്പം, പത്രാധിപര്‍, കേരള കര്‍ഷകന്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍, തിരുവനന്തപുരം -3 അല്ലെങ്കില്‍ editorkkfib@gmail.com ഇ-മെയില്‍ വിലാസത്തിലോ മാര്‍ച്ച് 10നകം അയക്കണം. പൊതുജനസഹകരണത്തോടെ എയര്‍ഹോണ്‍ ഫ്രീ എറണാകുളം കൊച്ചി: എയര്‍ഹോണ്‍ ഫ്രീ എറണാകുളം പദ്ധതി നടപ്പാക്കാന്‍ പൊതുജനങ്ങളുടെയും ഡ്രൈവര്‍മാരുടെയും സഹകരണം തേടി മോട്ടോര്‍ വാഹന വകുപ്പ്. ബസുകളില്‍ എയര്‍ഹോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടാല്‍ യാത്രക്കാര്‍ ഡ്രൈവറോട് ഉടൻ എയര്‍ഹോണ്‍ ഉപയോഗിക്കരുത് എന്ന് ആവശ്യപ്പെടണമെന്ന് െഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ എം.പി. അജിത് കുമാര്‍ അഭ്യർഥിച്ചു. വീണ്ടും എയര്‍ഹോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ 0484-2423030 നമ്പറിലേക്ക് വാഹന നമ്പര്‍, റൂട്ട് എന്നിവയടക്കം രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ എന്‍ഫോഴ്‌സ്‌മ​െൻറ് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ കെ.എം. ഷാജിയെ അറിയിക്കണം. ബസ് ഡ്രൈവര്‍മാരും ചരക്കുവാഹന ഡ്രൈവര്‍മാരും എയര്‍ഹോണ്‍ ഉപയോഗിക്കില്ല എന്ന് തീരുമാനിച്ച് 'എയര്‍ഹോണ്‍ ഫ്രീ എറണാകുളം' എന്ന കാമ്പയിനില്‍ പങ്കാളികളാകണം. മറ്റുള്ള ഡ്രൈവര്‍മാെരയും എയര്‍ഹോണ്‍ ഉപയോഗിക്കാതിരിക്കാന്‍ ഉപദേശിക്കണമെന്നും െഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ നിര്‍ദേശിച്ചു. ഡ്രൈവിങ് ലൈസന്‍സ്: 520 പേര്‍ക്ക് അയോഗ്യത കൊച്ചി: ജില്ലയില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 520 ഡ്രൈവിങ് ലൈസന്‍സുകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് അയോഗ്യത കല്‍പിച്ചു. റെഡ് ലൈറ്റ് ജംപിങ്, അമിതവേഗം, മൊബൈല്‍ ഫോണ്‍ ഉപയോഗം, മൂന്നുപേരെ കയറ്റി യാത്ര ചെയ്യുക, മദ്യപിച്ച് വാഹനം ഓടിക്കുക, വാഹനാപകടങ്ങള്‍ക്ക് ഇടയാക്കിയ അശ്രദ്ധ ഡ്രൈവിങ് എന്നീ കുറ്റങ്ങളിലാണ് ലൈസന്‍സ് അയോഗ്യമാക്കിയത്. വരുംദിവസങ്ങളിലും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുമെന്ന് എറണാകുളം ആര്‍.ടി.ഒ റെജി പി. വര്‍ഗീസ്, എറണാകുളം റൂറല്‍ ആര്‍.ടി.ഒ ശശികുമാര്‍ എന്നിവര്‍ അറിയിച്ചു. ഡ്രൈവിങ് ലൈസന്‍സ് സസ്‌പെൻഡ് ചെയ്യാനുള്ള പൊലീസി​െൻറ ശിപാര്‍ശ 15 ദിവസത്തിനകം നടപ്പാക്കുന്നുണ്ട്. ഈ മാസം ജില്ലയില്‍ റോഡ് അപകടങ്ങളില്‍ കുറവ് വന്നിട്ടില്ലെങ്കില്‍ ഡ്രൈവിങ് ലൈസന്‍സിന് അയോഗ്യത കല്‍പിക്കുമ്പോള്‍ ഡ്രൈവിങ് ലൈസന്‍സില്‍ തുളയിടും. സസ്‌പെന്‍ഷന്‍ കാലാവധി വർധിപ്പിക്കുന്നതും പരിഗണനയിലാണെന്ന് െഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ എം.പി. അജിത്കുമാര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.