അമ്പലപ്പുഴ: പഠനത്തിൽ മിടുക്കരാണ് എട്ടാം ക്ലാസിലെ മഹേഷും ആറാം ക്ലാസിൽ പഠിക്കുന്ന രതീഷും. രണ്ടുപേരും വർഷാവസാന പരീക്ഷ എഴുതാൻ കഴിയാത്ത വിഷമം ഉള്ളിലൊതുക്കുകയാണ്. അച്ഛൻ സുഖമായി തിരിച്ചെത്തിയാൽ മതിയെന്ന പ്രാർഥനയുമായി ആശുപത്രിയിൽ കൂട്ടിരിക്കുകയാണ് ഇരുവരും. ഇവരുടെ പിതാവ് ഓച്ചിറ ചിറയിൻ വീട് തെക്ക് കൊച്ചുമുറിയിൽ മനോജ് (38) വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ജെ ബ്ലോക്ക് അഞ്ചാം നിലയിലെ എം.ഡി.ഐ.സി.യുവിൽ ബോധംമറഞ്ഞ് കിടക്കുകയാണ്. രണ്ടുമാസം മുമ്പ് അടക്കാമരം മനോജിെൻറ ദേഹത്തുവീണ് പരിക്കേറ്റാണ് ബോധംമറഞ്ഞത്. കൂലിപ്പണിക്കാരനായ ഇദ്ദേഹം ചികിത്സയിലായതോടെ 55 ദിവസമായി ഇവർ പഠിക്കുന്ന ഓച്ചിറ ഗവ. ഹൈസ്കൂളിൽ പോയിട്ടില്ല. അമ്മ അംബികയും കൂട്ടിനുണ്ട്. പക്ഷേ, ബന്ധുക്കളാരുമില്ലാത്ത ഇവർക്ക് ആശുപത്രിയിൽ സഹായത്തിന് ആളില്ല. ഒാച്ചിറയിലെ രണ്ട് സെൻറ് ഭൂമിയിൽ ചുറ്റും ഷീറ്റുകൾ മറച്ച ഒരു ചെറിയ വീട് മാത്രേമ ഇവർക്കുള്ളൂ. ആശുപത്രിയിലെത്തുന്നവരാണ് ഇവരെ പല കാര്യങ്ങൾക്കും സഹായിക്കുന്നത്. രാവിലെ മിക്കപ്പോഴും ആഹാരം കഴിച്ചെങ്കിലായി. ഉച്ചക്ക് ഡി.വൈ.എഫ്.ഐ നൽകുന്ന പൊതിച്ചോർ കിട്ടും. ഈ ചോറിൽനിന്ന് മിച്ചംവെച്ചാണ് വൈകീട്ടും വയർ നിറക്കുന്നത്. പരീക്ഷ പ്രത്യേകം എഴുതാൻ ടീച്ചറെ ഫോണിൽ വിളിച്ച് സംസാരിച്ചിട്ടുണ്ട്. മഹേഷിെൻറ കൈയിൽ ഫോണുണ്ട്. നമ്പർ: 8129177641. തങ്ങളുടെ ദുരവസ്ഥ അറിഞ്ഞ് സുമനസ്സുകളുടെ വിളി പ്രതീക്ഷിച്ചിരിക്കുകയാണ് ഇൗ കുട്ടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.