ഒാഖി ഫണ്ട്​ നൽകി

ചെങ്ങന്നൂർ: ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് യൂനിയൻ സമാഹരിച്ച 3,36,50,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സംസ്ഥാന പ്രസിഡൻറ് എൻ. സദാശിവൻ നായർ, ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ, ട്രഷറർ ജി. പദ്മനാഭപിള്ള, വൈസ് പ്രസിഡൻറ് ആലിസ് മാത്യു എന്നിവർ ചേർന്നാണ് െചക്ക് കൈമാറിയത്. വൈദ്യുതി മുടങ്ങും കായംകുളം: വൈദ്യുതി ലൈനിൽ പണി നടക്കുന്നതിനാൽ പൊലീസ് സ്റ്റേഷൻ, റെയിൽവേ, മേരിലാൻഡ്, ഇഞ്ചക്കൽ, ഇരട്ടക്കുളം, മുത്തൂറ്റ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഏഴുമുതൽ വൈകീട്ട് മൂന്നുവരെ വൈദ്യുതി മുടങ്ങും. അരൂർ: അരൂക്കുറ്റി സാംബോ, ജി.കെ.എസ്, എൻ.ആർ.ഇ.പി, ശാന്തിഗിരി കയർ, ഗ്യാസ് പാക്, ചെട്ടുതറ, വട്ടക്കേരി എന്നീ പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.