കരാര്‍ തൊഴിലാളികള്‍ സമരം തുടങ്ങി

കടുങ്ങല്ലൂര്‍: പൂട്ടിക്കിടക്കുന്ന ബിനാനി സിങ്ക് കമ്പനിയിലെ കരാര്‍ തൊഴിലാളികള്‍ക്ക് മാനേജ്മ​െൻറ് വാഗ്ദാനം നൽകിയ ആനുകൂല്യം നല്‍കാതെ പിന്മാറിയതിൽ പ്രതിഷേധിച്ച് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ . ലേബര്‍ കമീഷണറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ സ്ഥിരം തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കുന്നതിനൊപ്പം കരാർ തൊഴിലാളികള്‍ക്കും അനുകൂല്യം നല്‍കുമെന്ന് ഉറപ്പ് പറഞ്ഞ മാനേജ്മ​െൻറ് അതില്‍നിന്ന് പിന്നോട്ട് പോയതായി സമരസമിതി നേതാക്കള്‍ ആരോപിച്ചു. കമ്പനിയുടെ ആരംഭകാലത്തും ഉൽപാദന പ്രക്രിയകളിലും പ്രത്യക്ഷമായും പരോക്ഷമായും പണിയെടുത്ത നിരവധി തൊഴിലാളികള്‍ ഇപ്പോൾ പട്ടിണിയിലാണ്. കമ്പനി കവാടത്തില്‍ നടന്ന പ്രതിഷേധ സമരം ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.കെ. ജിന്നാസ് ഉദ്ഘാടനം ചെയ്തു. സി.ജി. വേണു അധ്യക്ഷത വഹിച്ചു. പി.ജി. അനിരുദ്ധൻ (സി.ഐ.ടി.യു), അനില്‍ (ബി.എം.എസ്) എന്നിവര്‍ സംസാരിച്ചു. യൂനിയന്‍ നേതാക്കളായ കെ.എൻ. മോഹന്‍ദാസ്, എസ്.ജെ. പീറ്റർ, എം.കെ. നാസർ, എസ്.എം. ജോസഫ്, പി.വി. സുഗതൻ, സി.ബി. ഇസ്മായിൽ, എൻ.പി. പ്രഭാകരൻ, പി.ആർ. മോഹനന്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.