ടി.പി. അബ്​ദുൽ അസീസ്​ എൻ.സി.പി ജില്ല പ്രസിഡൻറ്​

കൊച്ചി: എൻ.സി.പി ജില്ല പ്രസിഡൻറായി മൂന്നാം തവണയും ടി.പി. അബ്ദുൽ അസീസിനെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡൻറായി എം.എം. അശോകനെയും ട്രഷററായി ജോണി തോട്ടക്കരയെയും 26 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു. സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ മാസ്റ്റർ, സംസ്ഥാന നേതാക്കളായ പി.ജെ. കുഞ്ഞുമോൻ, കെ. ചന്ദ്രശേഖരൻ, കെ.എം. കുഞ്ഞുമോൻ, ഇ.എ. ജയകുമാർ, പി.എസ്. പ്രകാശൻ, പി.എ. ബോസ്, പി.ഡി. ജോൺസൺ, മിനി സോമൻ, വി.ജി. രവീന്ദ്രൻ, മമ്മി സെഞ്ച്വറി, റെജി ഇല്ലിക്കപ്പറമ്പിൽ, സി.കെ. അസീം, മുരളി പുത്തൻവേലി, വി. രാംകുമാർ എന്നിവർ സംസാരിച്ചു. ജില്ല റിേട്ടണിങ് ഒാഫിസിർ എം.എം. അലിക്കുഞ്ഞാണ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.