കൊയ്ത്തുത്സവം

കൂത്താട്ടുകുളം: പെരിയപുറം പാടശേഖരത്തിൽ അനുപമ കുടുബശ്രീയുടെ നേതൃത്വത്തിൽ രണ്ട് ഏക്കറിൽ നെൽകൃഷി നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ജോയ്‌സ് മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സിജുമോൻ പുല്ലമ്പറയിൽ, കൃഷി ഓഫിസർ പി.എം. അശ്വതി എന്നിവർ നേതൃത്വം നൽകി. അദാലത് കൂത്താട്ടുകുളം: കാക്കൂർ സർവിസ് സഹകരണ ബാങ്കിൽനിന്ന് വിവിധ വായ്പകളെടുത്ത് കുടിശ്ശികയായവർക്ക് അദാലത്തിലൂടെ കിഴിവുകൾ ലഭ്യമാകും. സർക്കാറി​െൻറ നവകേരളീയം കുടിശ്ശിക നിവാരണം 2018 പദ്ധതിയിൽ ഉൾപ്പെടുത്തി ഇളവുകളോടെ കുടിശ്ശിക അടക്കാനാണ് അദാലത് നടത്തുന്നത്. കാക്കൂർ ഹെഡ് ഓഫിസിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 11 മുതൽ രണ്ടുവരെയും വൈകീട്ട് മൂന്നുമുതൽ അഞ്ചുവരെയും അദാലത് നടത്തുമെന്ന് പ്രസിഡൻറ് അനിൽ ചെറിയാൻ, സെക്രട്ടറി ഗ്രേസി ചെറിയാൻ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.