യു.ഡി.എഫ് രാപകൽ സമരം ആരംഭിച്ചു

മൂവാറ്റുപുഴ: രാജ്യത്തിന് മാതൃകയായിരുന്ന കേരളം ഇന്ന് ചോര മണക്കുന്ന സംസ്ഥാനമായി മാറിയെന്ന് യു.ഡി.എഫ് സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂർ അഭിപ്രായപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭരണകൂട ഭീകരതക്കും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ യു.ഡി.എഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെഹ്റു പാർക്കിൽ ആരംഭിച്ച രാപകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിലും സംസ്ഥാനത്തും ഫാഷിസ്റ്റ് ഭരണമാണ് നടക്കുന്നത്. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ സി.പി.എം തയാറായില്ലെങ്കിൽ കേരളത്തി​െൻറ രാഷ്ട്രീയഭൂപടത്തിൽനിന്ന് സി.പി.എം അപ്രത്യക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ കെ.എം. സലീം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ഐ.കെ. രാജു. യു.ഡി.എഫ് ജില്ല കൺവീനർ വിൻസ​െൻറ് ജോസഫ്, നിയോജക മണ്ഡലം കൺവീനർ കെ.എം. അബ്ദുൽ മജീദ്, എ. മുഹമ്മദ് ബഷീർ, ജോയി മാളിയേക്കൽ, പി.പി. എൽദോസ്, ഉല്ലാസ് തോമസ്, പായിപ്ര കൃഷ്ണൻ, വർഗീസ് മാത്യു, ജോസ് പെരുമ്പിള്ളിക്കുന്നേൽ പി.വി. കൃഷ്ണൻ നായർ, പി.എം. അമീർ അലി, പി.എ. ബഷീർ, എം.എം. സീതി, പി.ആർ. നീലകണ്ഠൻ, കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. സമരം ഞായറാഴ്ച രാവിലെ ഒമ്പതുവരെ തുടരും. സഹായ പദ്ധതി ഉദ്ഘാടനം മൂവാറ്റുപുഴ: സ്വയംതൊഴിൽ കണ്ടെത്തുന്നതിന് മിഷൻ കെയർ മൂവാറ്റുപുഴ സഹായപദ്ധതിയുടെ ഉദ്‌ഘാടനം മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് സി.എസ്. അജ്മൽ നിർവഹിച്ചു. ഭിക്ഷാടന നിരോധനംമൂലം ജീവിതമാർഗം ബുദ്ധിമുട്ടിലായവരെ സഹായിക്കാൻ വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. മുനിസിപ്പൽ കൗൺസിലർമാരായ പി.വൈ. നൂറുദ്ദീൻ, കെ.ബി. ബിനീഷ് കുമാർ, എം.സി.എം ഭാരവാഹികളായ സലാം എവറസ്റ്റ്, ഫൈസൽ മംഗലശ്ശേരി, കെ.കെ. നൂറുദ്ദീൻ എന്നിവർ പങ്കെടുത്തു. മൂവാറ്റുപുഴ താലൂക്കിലെ എല്ലാ പ്രദേശങ്ങളെയും ഉൾപ്പെടുത്തി വിശക്കുന്നവർക്ക് ഭക്ഷണം എന്ന ബൃഹത്പദ്ധതി നടപ്പാക്കാൻ തയാറെടുക്കുകയാണെന്ന് ചെയർമാൻ ജെബി മാത്യു അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.