നെട്ടൂർ: ഫ്ലാറ്റ് നിർമാണത്തിന് മണ്ണെടുക്കാൻ നടത്തിയ പൈലിങ്ങിൽ വീടിനും മതിലിനും വിള്ളൽ വീണെന്ന് സമീപവാസികളുടെ പരാതി. നെട്ടൂർ മൂത്തേടം റോഡിൽ സ്വകാര്യ ഗ്രൂപ്പിെൻറ ഉടമസ്ഥതയിലുള്ള ഫ്ലാറ്റ് നിർമാണത്തിനെതിരെയാണ് പരാതിയുമായി പ്രദേശവാസികൾ രംഗത്തെത്തിയത്. സമീപെത്ത കാന ഇടിയുകയും ഫ്ലാറ്റിെൻറതന്നെ മതിലിലും വിള്ളൽ വീണു. ഭീതിയോടെയാണ് വീട്ടിൽ കഴിയുന്നതെന്നും സമീപവാസികൾ പറയുന്നു. നെട്ടൂർ പടമാട്ടുമ്മേൽ പി.ജെ. ജോമോൻ ഇതുസംബന്ധിച്ച് പനങ്ങാട് െപാലീസിലും മരട് നഗരസഭക്കും പരാതി നൽകി. ഇദ്ദേഹത്തിെൻറ വീടിെൻറ അടുക്കളക്കാണ് കേടുപാടുകൾ സംഭവിച്ചത്. ഏഴോളം കുടുംബങ്ങളാണ് സമീപത്ത് താമസിക്കുന്നത്. എന്നാൽ, പരാതി നൽകി ആഴ്ചകൾ കഴിഞ്ഞിട്ടും നഗരസഭ അധികൃതരോ, പൊലീസോ, വാർഡ് കൗൺസിലറോ സ്ഥലം സന്ദർശിക്കാനോ നടപടിയെടുക്കാനോ തയാറായിട്ടില്ലെന്നും പരാതിക്കാരൻ പറയുന്നു. ഏഴുമാസം മുമ്പ് ഇതേ ഫ്ലാറ്റിെൻറ നിർമാണത്തെ തുടർന്ന് ഫ്ലാറ്റിെൻറ മതിൽ ഇടിഞ്ഞ് ജോമോെൻറ വീടിനും മതിലിനും കേടുപാട് സംഭവിച്ചിരുന്നു. തുടർന്ന് ഫ്ലാറ്റിനെതിരെ കേസ് നൽകിയിരുന്നു. ഫ്ലാറ്റ് അധികൃതർ ജോമോെൻറ വീടിെൻറ മതിൽ ബെൽറ്റ് വാർത്ത് പണിത് നൽകിയിരുന്നു. എന്നാൽ, അതേ മതിലിലാണ് മാസങ്ങൾ കഴിയുംമുമ്പേ വീണ്ടും വിള്ളൽ വീണത്. വിള്ളൽ വീണത് ചൂണ്ടിക്കാണിച്ചതോടെ നിലവിൽ മണ്ണെടുപ്പ് നിർത്തിവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.