കൊച്ചി: കേരള വാട്ടർ അതോറിറ്റി വൈറ്റില സബ് ഡിവിഷന് കീഴിലെ ഉപഭോക്താക്കൾക്ക് 20 മുതൽ റവന്യൂ അദാലത്ത് നടത്തുന്നു. വെള്ളക്കര കുടിശ്ശികയെ സംബന്ധിച്ച പരാതികൾ, മീറ്റർ റീഡിങ് സംബന്ധിച്ച പരാതികൾ, ബില്ലിങ് സംബന്ധിച്ച പരാതികൾ എന്നിവ തീർപ്പാക്കാനും, ദീർഘകാലമായി കുടിശ്ശികയുള്ള ഗാർഹിക, ഗാർഹികേതര വ്യവസായിക ഉപഭോക്താക്കൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പ്രകാരവും കുടിശ്ശിക തീർക്കാൻ സൗകര്യം ഉണ്ടാകും. അപേക്ഷകൾ സബ് ഡിവിഷൻ ഒാഫിസിൽ സമർപ്പിക്കണമെന്ന് അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.