പരിക്കേറ്റ ശ്രീലങ്കൻ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി

കൊച്ചി: മത്സ്യബന്ധനത്തിനിടെ പരിക്കേറ്റ ശ്രീലങ്കൻ മത്സ്യത്തൊഴിലാളിയെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. ഫെബ്രുവരി 14ന് അഞ്ചു പേരുമായി മത്സ്യബന്ധനത്തിന് പുറപ്പെട്ട ഗീത ബാബ എന്ന ഫിഷിങ് വെസലിലെ തൊഴിലാളി സുനിൽ ശാന്തയെയാണ് (47) രക്ഷപ്പെടുത്തിയത്. കൊച്ചിയുടെ പടിഞ്ഞാറേ തീരത്തുനിന്ന് 340 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധന ഉപകരണം െകാണ്ട് തലക്ക് പരിക്കേൽക്കുകയായിരുന്നു. മാർച്ച് ഒന്നിനാണ് സംഭവം. വിവരമറിഞ്ഞതിനെ തുടർന്ന് കോസ്റ്റ് ഗാർഡി​െൻറ സമർ എന്ന കപ്പലിൽ രക്ഷാസംഘം സ്ഥലത്തെത്തി രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് വെസൽ ശ്രീലങ്കയിലേക്ക് മടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.