പിണറായി ഇന്ത്യയിലെ അവസാന കമ്യൂണിസ്​റ്റ്​ മുഖ്യമന്ത്രി ^ചെന്നിത്തല

പിണറായി ഇന്ത്യയിലെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി -ചെന്നിത്തല ആലപ്പുഴ: 2021 കഴിഞ്ഞാല്‍ ഇന്ത്യയിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബംഗാളിന് പുറെമ ത്രിപുരയിലും സി.പി.എം തകര്‍ന്നടിഞ്ഞു. ഇനി ശേഷിക്കുന്നത് കേരളത്തില്‍ മാത്രമാണ്. ഈ ഭരണത്തോടെ കേരളത്തിലും സി.പി.എമ്മി​െൻറ അന്ത്യം കുറിക്കും. ബി.ജെ.പിയുടെയും ആര്‍.എസ്.എസി​െൻറയും വര്‍ഗീയ ശക്തികളെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ. ലോട്ടറി തൊഴിലാളി കോണ്‍ഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തി​െൻറ മുഖ്യശത്രുവായി ബി.ജെ.പി മാറിക്കഴിഞ്ഞു. കേരളത്തില്‍ മാത്രമായി ഒതുങ്ങിയിരിക്കുന്ന സി.പി.എം എങ്ങനെയാണ് ഇനി ഇന്ത്യയില്‍ ബി.ജെ.പിയെ പ്രതിരോധിക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു. പ്രസിഡൻറ് ഫിലിപ് ജോസഫ് അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. സമരപ്രഖ്യാപനം ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആര്‍. ചന്ദ്രശേഖരനും അവാര്‍ഡ് വിതരണം മുന്‍ എം.എല്‍.എ ജോസഫ് വാഴക്കനും നിര്‍വഹിച്ചു. ഐഡൻറിറ്റി കാര്‍ഡ് ഡി.സി.സി പ്രസിഡൻറ് എം. ലിജു വിതരണം ചെയ്തു. എ.എ. ഷുക്കൂര്‍, ബി. ബാബുപ്രസാദ്, എ.കെ. രാജന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടിജിന്‍ ജോസഫ്, വടക്കേവിള ശശി എന്നിവർ പെങ്കടുത്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എന്‍. ഹരിദാസ് സ്വാഗതവും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി. പ്രസാദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.