വിൽപനാനന്തര സേവനത്തിൽ വീഴ്​ച: ടി.വിയുടെ വിലയും നഷ്​ടപരിഹാരവും നൽകാൻ ഉത്തരവ്​

കൊച്ചി: വിൽപനാനന്തര സേവനത്തിൽ വീഴ്ച വരുത്തിയ നിർമാതാക്കൾ ടി.വിയുടെ വിലയും നഷ്ടപരിഹാരവും കോടതിച്ചെലവും നൽകാൻ ഉപഭോക്തൃ തർക്കപരിഹാര ഫോറം ഉത്തരവ്. അംഗീകൃത വ്യാപാരിയിൽനിന്ന് വാങ്ങിയ ഒനിഡ ടി.വി ഗാരൻറി കാലാവധിക്കുള്ളിൽ തകരാറായെന്നും പരാതി രജിസ്റ്റർ െചയ്ത് പലതവണ ബന്ധപ്പെട്ടിട്ടും പരിഹരിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ഡി.ബി. ബിനു ഒനിഡ എം.െഎ.ആർ.ഡിക്കെതിരെ നൽകിയ പരാതിയിലാണ് എറണാകുളം ജില്ല ഫോറത്തി​െൻറ ഉത്തരവ്. ടി.വിയുടെ വിലയായ 22,750 രൂപക്ക് പുറമെ 10,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതിച്ചെലവും നൽകണം. പരാതിക്കാരൻ 2013 സെപ്റ്റംബർ 19നാണ് 39 ഇഞ്ചി​െൻറ ടി.വി വാങ്ങിയത്. ടി.വിയുടെ ചില ഘടകങ്ങൾ മാറേണ്ടതുണ്ടെന്നും ഇത് വിപണിയിൽ ലഭ്യമല്ലെന്നുമാണ് പരിശോധനക്കെത്തിയ ടെക്നീഷ്യൻ അറിയിച്ചത്. ഉടൻ പരിഹാരമുണ്ടാകുമെന്നും അധികൃതർ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇൗ സാഹചര്യത്തിലാണ് സേവനത്തിലെ ന്യൂനതയും അനുചിത കച്ചവടരീതിയും ചൂണ്ടിക്കാട്ടി പരാതിക്കാരൻ ഫോറത്തെ സമീപിച്ചത്. ഉചിത രീതിയിലല്ല പരാതി രജിസ്റ്റർ ചെയ്തതെന്നും അതിനാൽ വാറൻറി അസാധുവായെന്നുമുള്ള സ്ഥാപനത്തി​െൻറ വാദം ഫോറം തള്ളി. ടി.വി ഉപയോഗിച്ച കാലപ്പഴക്കത്തി​െൻറ മൂല്യം 30 ശതമാനം കിഴിച്ചാണ് വില നിർണയിച്ചത്. നിർദേശിച്ച പ്രകാരമുള്ള തുക നൽകുന്നതിൽ വീഴ്ച വരുത്തിയാൽ 12 ശതമാനം പലിശകൂടി നൽകണമെന്നും ഉത്തരവിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.