പെരിങ്ങോട്ടുകര ക്ഷേത്രോത്സവം: പൊലീസ് സംരക്ഷണത്തിന്​ ഉത്തരവ്

കൊച്ചി: തൃശൂർ പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രോത്സവത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈകോടതി ഉത്തരവ്. ഉത്സവ നടത്തിപ്പിന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്രം ഭാരവാഹികൾ നൽകിയ ഹരജിയിലാണ് തൃശൂർ റൂറൽ എസ്.പിയടക്കമുള്ളവർക്ക് സിംഗിൾ ബെഞ്ച് നിർദേശം നൽകിയത്. ശ്രീനാരായണധർമ സംഘം ട്രസ്റ്റി​െൻറ ശാഖയായ പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രത്തിൽ ട്രസ്റ്റ് അനുമതിയോടെ ഏഴ് കരയും ചേർന്നാണ് ഉത്സവം നടത്തുന്നത്. ഫെബ്രുവരി 26ന് തുടങ്ങിയ ഉത്സവം ഇൗ മാസം ആറിന് സമാപിക്കും. എന്നാൽ, 2015ലെ ഉത്സവക്കാലത്ത് ക്ഷേത്രോപദേശക സമിതി വൈസ് പ്രസിഡൻറായിരുന്ന ദീപക് ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് കൊല്ലപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങൾ ഇത്തവണയും ആവർത്തിക്കുമെന്ന ചിലരുടെ ഭീഷണിയെത്തുടർന്നാണ് ക്ഷേത്രം സെക്രട്ടറി പൊലീസ് സംരക്ഷണം േതടി ഹൈകോടതിയെ സമീപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.