നിർമാണത്തിലിരിക്കുന്ന കോടതി മന്ദിരത്തിെൻറ സ്ലാബ് അടർന്ന് വീണു

മൂവാറ്റുപുഴ: നിർമാണത്തിലിരിക്കുന്ന കോടതി മന്ദിരത്തി​െൻറ തൂക്ക് സ്ലാബ് അടർന്ന് വീണു. കോടതി മുറ്റത്ത് ആളുകളില്ലാതിരുന്നതിനാൽ ദുരന്തമൊഴിവായി. മൂവാറ്റുപുഴ കോടതി കോംപ്ലക്സി​െൻറ ആറാം നിലയിലെ തൂക്ക് സ്ലാബാണ് അടർന്നത്. ആറ് നിലകളിലായി പണിയുന്ന കോടതി മന്ദിരത്തി​െൻറ മൂന്നുനിലകളുടെ പണി നേരേത്ത പൂർത്തിയായിരുന്നു നാലുവർഷം മുമ്പ് ഉദ്ഘാടനവും കഴിഞ്ഞിരുന്നു. നിലവിൽ ആറാം നിലയുടെ പണി നടക്കുകയാണ്. ഇതിനിടെയാണ് ബുധനാഴ്ച മൂന്നുമണിയോടെ തൂക്ക് സ്ലാബ് അടർന്നത്. താഴെ നിലയിൽ പ്രവർത്തിക്കുന്ന ബാർ അസോസിയേഷൻ ഓഫിസിന് മുന്നിലേക്കാണ് ഇത് വീണത്. കോടതി പ്രവൃത്തി ദിവസമായതിനാൽ കക്ഷികളും അഭിഭാഷകരുമടക്കമുള്ളവർ സാധാരണ ഇവിടെ ഉണ്ടാകാറുണ്ട്. അഭിഭാഷകരുടെ വാഹനങ്ങളും നിർത്തിയിടാറുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.