അംഗൻവാടി പരിശീലന കേന്ദ്രങ്ങൾക്ക്​ കിട്ടാനുള്ളത്​ നാലര കോടിയിലധികം

കൊച്ചി: സംസ്ഥാനത്തെ അംഗൻവാടി പരിശീലന കേന്ദ്രങ്ങൾക്ക് സർക്കാറിൽനിന്ന് ലഭിക്കാനുള്ളത് നാലര കോടിയിലധികം രൂപ. കേന്ദ്ര സർക്കാറി​െൻറ 4.21 കോടിയും സംസ്ഥാന സർക്കാറി​െൻറ 60 ലക്ഷം രൂപയുമാണ് കുടിശ്ശികയായത്. ഇതോടെ കേന്ദ്രങ്ങളുടെ പ്രവർത്തനം അനിശ്ചിതത്വത്തിലായി. ആകെയുള്ള 13 പരിശീലന കേന്ദ്രങ്ങൾക്കായി 2014 ഏപ്രിൽ മുതൽ 2017 ഡിസംബർ വരെ കിട്ടാനുള്ള ഫണ്ടാണ് കേന്ദ്രത്തിൽനിന്ന് കുടിശ്ശികയായത്. ഇതേ കാലയളവിൽ 4.65 കോടി പരിശീലന പരിപാടിക്കായി കേന്ദ്രത്തിൽനിന്ന് ലഭിച്ചിട്ടുണ്ടെന്നും രാജു വാഴക്കാലക്ക് ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നു. തിരുവനന്തപുരത്ത് മൂന്നും എറണാകുളത്തും കോഴിക്കോട്ടും രണ്ടുവീതവും കൊല്ലം, കോട്ടയം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് എന്നിവിങ്ങളിൽ ഒന്നുവീതവുമാണ് അംഗൻവാടി പരിശീലന കേന്ദ്രങ്ങൾ. ഇവയുടെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാറും ധനസഹായം നൽകുന്നുണ്ട്. 2014 ഏപ്രിൽ ഒന്നുമുതൽ 2017 ഡിസംബർ 31 വരെ സംസ്ഥാന സർക്കാർ വിഹിതമായി 2.44 കോടി ലഭിച്ചു. 60 ലക്ഷം രൂപ സംസ്ഥാന സർക്കാറി​െൻറ ഭാഗത്തുനിന്ന് കുടിശ്ശികയുണ്ട്. ഫണ്ടി​െൻറ അപര്യാപ്തത മൂലമാണ് മുൻകൂർ െചലവഴിച്ച പണം നൽകാൻ കഴിയാതെ വന്നതെന്നും മറുപടിയിൽ പറയുന്നു. സംസ്ഥാനത്തെ അംഗൻവാടി പ്രവർത്തകരെ പരിശീലിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ സാമൂഹികനീതി വകുപ്പിൽനിന്ന് ലഭിക്കുന്ന കലണ്ടറി​െൻറ അടിസ്ഥാനത്തിലാണ് പരിശീലന പരിപാടി. ഇതിന് മുൻകൂർ പണം നൽകാറില്ലെന്നും സാമൂഹികനീതി വകുപ്പ് മന്ത്രിയുടെ ഒാഫിസിൽനിന്ന് നൽകിയ മറുപടിയിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.