ജനസാമാന്യത്തെ ബാധിക്കുന്ന വാർത്തകളിൽ സെൻസറിങ് ആവശ്യമില്ല ^പരൻജോയ് ഗുഹ തക്കൂർത്ത

ജനസാമാന്യത്തെ ബാധിക്കുന്ന വാർത്തകളിൽ സെൻസറിങ് ആവശ്യമില്ല -പരൻജോയ് ഗുഹ തക്കൂർത്ത കൊച്ചി: കോർപറേറ്റുകൾക്കും രാഷ്ട്രീയ പ്രചാരണങ്ങൾക്കും അടിപ്പെടാതെ ജനസാമാന്യത്തെ ബാധിക്കുന്ന വാർത്തകളിൽ അനാവശ്യ സെൻസറിങ് നടത്താതെയുള്ള പത്രപ്രവർത്തനമാണ് വേണ്ടതെന്ന് ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി മുൻ പത്രാധിപൻ പരൻജോയ് ഗുഹ തക്കൂർത്ത പറഞ്ഞു. കേരള മീഡിയ അക്കാദമിയിൽ ഹിന്ദുസ്ഥാൻ ടൈംസ് എക്സിക്യൂട്ടിവ് എഡിറ്ററായിരുന്ന സി.പി. രാമചന്ദ്രൻ സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളുടെ പരസ്യവരുമാനം കുറയുന്നത് സർക്കാറിനോട് അടിമത്തമനോഭാവം ഉണ്ടാക്കാനിടയാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ വിമർശനത്തിലൊതുങ്ങുന്ന മാധ്യമപ്രവർത്തനമാണ് പലരും നടത്തുന്നത്. ആശയവിനിമയത്തിനുള്ള ശക്തമായ ഉപാധിയായി സാധാരണക്കാര​െൻറ കൈയിലെ മൊബൈൽ ഫോൺ മാറിക്കൊണ്ടിരിക്കുന്നു. ഇന്ന് പ്രചരിക്കുന്ന പല വാർത്തകളും തെറ്റായ വിവരങ്ങളിലൂടെ ഉണ്ടാവുന്നതല്ല, മറിച്ച് നുണകളിൽനിന്ന് സൃഷ്ടിക്കപ്പെടുന്നവയാണെന്നും അദ്ദേഹം ആരോപിച്ചു. 'ദ വയർ' എഡിറ്റർ എം.കെ. വേണു പോത്തൻ ജോസഫ് സ്മാരകപ്രഭാഷണം നടത്തി. മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ എം. ശങ്കർ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.