ആലപ്പുഴ: അനധികൃത മേഖലയിൽ സ്വർണ വ്യാപാരം വർധിക്കുന്നത് മൂലം നിയമവിധേയമായി വ്യാപാരം ചെയ്യുന്ന മേഖലയിൽ വ്യാപാരം കുറയുന്നതായി ഒാൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡൻറ് റോയി പാലത്ര പറഞ്ഞു. ആദായ നികുതി വകുപ്പിെൻറയും ഒാൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷെൻറയും നേതൃത്വത്തിൽ നടന്ന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാറിന് ലഭിക്കേണ്ട ആയിരം കോടിയുടെ നികുതി നഷ്ടം ഉണ്ടാകുന്നു. എ.വി.ജെ. മണി അധ്യക്ഷത വഹിച്ചു. ആദായ നികുതി ഇൻറലിജൻസ് വിഭാഗം ഓഫിസർ ആർ. രാധാകൃഷ്ണൻ ക്ലാസുകൾ നയിച്ചു. ആദായ നികുതി വകുപ്പ് ഓഫിസർമാരായ കെ.പി. ഹരിദാസ്, സുരേഷ് കുമാർ, ആർ. സജി എന്നിവർ വിഷയം അവതരിപ്പിച്ചു. എ.കെ.ജി.എസ്.എം.എ ജില്ല പ്രസിഡൻറ് നസീർ പുന്നക്കൽ, എ. മോഹൻ, കെ. നാസർ, എം.പി. ഗുരുദയാൽ എന്നിവർ സംസാരിച്ചു. എസ്.എൻ കവല-കഞ്ഞിപ്പാടം റോഡ് പുനർനിർമാണം തുടങ്ങി അമ്പലപ്പുഴ: എസ്.എൻ കവല-കഞ്ഞിപ്പാടം റോഡിെൻറ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നബാർഡ് സഹായത്തോടെ 14 കോടി രൂപ ചെലവിലാണ് റോഡ് പുനർനിർമിക്കുന്നത്. മൂന്നര കി.മീ ദൈർഘ്യമുള്ള റോഡ് എട്ട് മീറ്റർ വീതിയിൽ പുനർനിർമിക്കാനാണ് തീരുമാനം. ഒരുവർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. നിലവിൽ കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസുകൾ ഈ റൂട്ടിൽ സർവിസ് നടത്തുന്നുണ്ട്. കഞ്ഞിപ്പാടം പാലം നിർമാണം പൂർത്തിയാകുന്നതോടെ തിരക്ക് വർധിക്കുന്നത് കണക്കിലെടുത്താണ് റോഡ് പൊതുമരാമത്ത് വകുപ്പിെൻറ മേൽനോട്ടത്തിൽ പുനർനിർമിക്കുന്നത്. റോഡിന് ഇരുവശവുമുള്ള കൈയേറ്റം പൂർണമായി ഒഴിപ്പിച്ച ശേഷമായിരിക്കും വീതി കൂട്ടി റോഡ് നിർമിക്കുക. ഞായറാഴ്ച രാവിലെ മുതൽ എക്സ്കവേറ്റർ ഉപയോഗിച്ച് വീതി കൂട്ടൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. കൊല്ലം ആസ്ഥാനമായ സ്വകാര്യ കമ്പനിക്കാണ് നിർമാണചുമതല നൽകിയിരിക്കുന്നത്. നിർമാണ കരാർ ഔദ്യോഗികമായി ഒപ്പിട്ടശേഷം ദ്രുതഗതിയിൽ നിർമാണം ആരംഭിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഹജ്ജ് യാത്രയയപ്പ് സമ്മേളനം അരൂക്കുറ്റി: വടുതല കോട്ടൂര്‍ കാട്ടുപുറം പള്ളി ജമാഅത്തിെൻറ ആഭിമുഖ്യത്തില്‍ ഹജ്ജിന് പുറപ്പെടുന്ന ഹാജിമാര്‍ക്ക് യാത്രയയപ്പ് നല്‍കും. ഹജ്ജ് പഠനക്ലാസ്, എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലും മദ്‌റസ പൊതുപരീക്ഷയിലും ഉന്നത വിജയം നേടിയ മഹല്ലിലെ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും ഇതോടൊപ്പം നടക്കും. 28ന് ഉച്ചക്ക് രണ്ടിന് വടുതല അബ്‌റാര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പഠനക്ലാസിന് എം.എം. അബൂബക്കർ ഫൈസി കങ്ങരപ്പടിയും ആരോഗ്യബോധവത്കരണത്തിന് ഡോ. അബ്ബാസും നേതൃത്വം നല്‍കും. വൈകുന്നേരം നാലിന് ഹജ്ജ് യാത്രയയപ്പ്, അവാര്‍ഡ് ദാന സമ്മേളനം ദക്ഷിണകേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ് വടുതല വി.എം. മൂസ മൗലവി ഉദ്ഘാടനം ചെയ്യും. വടുതല കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത് പ്രസിഡൻറ് പി.എ. മൂസൽ ഫൈസി അധ്യക്ഷത വഹിക്കും. മഹല്ല് ഖാസി പി.എം.എസ്. തങ്ങള്‍ ശാഥ്വിരി വടുതല മുഖ്യപ്രഭാഷണം നടത്തും. ജമാഅത്ത് കൗണ്‍സില്‍ ചേര്‍ത്തല താലൂക്ക് പ്രസിഡൻറ് പി.പി. മക്കാർ മദ്‌റസ അവാർഡും ജമാഅത്ത് എച്ച്.എസ്.എസ് മാനേജര്‍ കെ.എ. പരീത് എസ്.എസ്.എല്‍.സി-പ്ലസ് ടു അവാര്‍ഡും വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.