കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികൾക്ക് നൽകിയ ഇടയലേഖനങ്ങളിൽ മേജര്‍ ആര്‍ച് ബിഷപ് മാര്‍ ജോർജ് ആലഞ്ചേരിയുടേത് ഒരുവിഭാഗം അവഗണിച്ചു. പുതുതായി സ്ഥാനമേറ്റ അേപ്പാസ്‌തലിക് അഡ്മിനിസ്ട്രേറ്റർ മാര്‍ ജേക്കബ് മനത്തോടത്തിെൻറ ഇടയലേഖനം മാത്രമാണ് ഞായറാഴ്ച പള്ളികളില്‍ വായിച്ചത്. മാര്‍ മനത്തോടത്തിനെ പരിചയപ്പെടുത്തുകയും സമാധാനത്തിനും പ്രാര്‍ഥനക്കും അഭ്യര്‍ഥിക്കുകയും ചെയ്യുന്നതായിരുന്നു മാര്‍ ആലഞ്ചേരിയുടെ ഇടയലേഖനം. അതിരൂപതയുടെ ഭരണപരമായ കാര്യങ്ങള്‍ ഇനി അേപ്പാസ്‌തലിക് അഡ്മിനിസ്‌ട്രേറ്ററായിരിക്കും നിര്‍വഹിക്കുക. അദ്ദേഹം മേജര്‍ ആര്‍ച് ബിഷപ്പിനോട് ആലോചന ചോദിക്കുകയും തീരുമാനങ്ങള്‍ അറിയിക്കുകയും ചെയ്യും. അഡ്മിനിസ്‌ട്രേറ്റര്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതോടെ ഇപ്പോഴുള്ള അതിരൂപത കൂരിയയുടെയും ആലോചനസംഘം, ഫിനാന്‍സ് കൗണ്‍സില്‍, വൈദികസമിതി, പാസ്റ്ററല്‍ കൗണ്‍സില്‍ എന്നീ സമിതികളുടെയും പ്രവര്‍ത്തനം ഇല്ലാതാകും. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് സമിതികളിൽ മാറ്റംവരുത്താനും പുതിയവ സംഘടിപ്പിക്കാനും അധികാരം ഉണ്ടാകുമെന്നും ഇടയലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം, സഭയിലെ വിവിധ പ്രശ്‌നങ്ങളുടെ പരിഹാരത്തിന് സഹകരണവും പ്രാര്‍ഥനകളും ചോദിച്ചുള്ളതായിരുന്നു മാര്‍ ജേക്കബ് മനത്തോടത്തിെൻറ ലേഖനം. പല പള്ളികളും ആലഞ്ചേരിയുടെ ഇടയലേഖനം അവഗണിച്ചപ്പോൾ ഇടപ്പള്ളി സെൻറ് ജോർജ് കത്തീഡ്രല്‍ പള്ളി, സെൻറ് മേരീസ് ബസിലിക്ക, മഞ്ഞുമ്മല്‍ കർമലമാത പള്ളി എന്നിവിടങ്ങളില്‍ രണ്ട് ഇടയലേഖനവും വായിച്ചു. അതേസമയം, ആര്‍ച് ബിഷപ്പിെൻറ ഇടയലേഖനം പള്ളികളില്‍ വായിക്കണമെന്ന നിര്‍ദേശം സഭ നേതൃത്വത്തില്‍നിന്ന് ലഭിച്ചിരുന്നില്ലെന്നാണ് വായിക്കാത്ത പള്ളികളിലെ വികാരിമാരുടെ വിശദീകരണം. ഇടയലേഖനം ഇറക്കാൻ ആര്‍ച് ബിഷപ്പിന് ഇപ്പോള്‍ അധികാരമില്ലെന്നാണ് ഒരുവിഭാഗം വൈദികർ പറയുന്നത്. അതിരൂപതയുടെ ഭരണപരമായ കാര്യങ്ങളില്‍ മാര്‍ ജോർജ് ആലഞ്ചേരി ഇടപെടരുതെന്ന് മാര്‍പാപ്പ പുറപ്പെടുവിച്ച അേപ്പാസ്‌തലിക് അഡ്മിനിസ്‌ട്രേറ്റര്‍ നിയമന ഉത്തരവില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.