രാവ് പകലാക്കി നാടും നഗരവും കാൽപന്ത് ലഹരിയിൽ

മൂവാറ്റുപുഴ: . കാൽപന്തു കളിയുടെ ആരവങ്ങളുയർത്തി നാടി​െൻറ മുക്കിലും മൂലയിലും കാൽപന്തുകളിയുടെ ആരവത്തിനു രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതായി. ഫുട്ബാൾ മത്സരത്തിനൊപ്പം കാലവർഷവും എത്തിയിട്ടും ആവേശത്തിനൊട്ടും കുറവില്ല. വീഥികളെല്ലാം ഇഷ്ടതാരങ്ങളുടെ ഫ്ലക്സ് ബോർഡുകളും ലോകകപ്പിൽ കളിക്കുന്ന രാജ്യങ്ങളുടെ കൊടികളുംകൊണ്ട് നിറഞ്ഞു. തങ്ങളുടെ ഇഷ്ട ടീമിനെ പുകഴ്ത്തിയും എതിർ ടീമുകളെ പരിഹസിച്ചും ആരാധകർ സോഷ്യൽ മീഡിയയിലും മറ്റും മത്സരാവേശം വിതയ്ക്കുകയാണ്. ഇഷ്ടതാരങ്ങളുടെ ജഴ്സിയണിഞ്ഞാണ് നാട്ടിൻപുറങ്ങളിൽ യുവത്വം ലോകകപ്പ് മത്സരങ്ങളെ വരവേൽക്കുന്നത്. ഇഷ്ടതാരങ്ങളെപ്പോലെ മുടിവളർത്തിയും ചിലർ നൽകുന്ന പിന്തുണ കൗതുകമുണർത്തുന്ന കാഴ്ചയാണ്. വാഹനങ്ങളിലും മറ്റും മെസ്സിയുടെയും റോണാൾഡോയുടെയും നെയ്മറുടെയും ചിത്രങ്ങൾ നിറഞ്ഞു. വിവിധ രാജ്യങ്ങളുടെ പതാകകൾക്കും ജഴ്സികൾക്കും മാർക്കറ്റിൽ ഡിമാൻഡാണ്. മത്സരഫലങ്ങളുടെ അടിസ്ഥാനത്തിൽ വാതുവെപ്പും നടക്കുന്നതിനാൽ പലയിടങ്ങളും സംഘർഷങ്ങൾക്കും തുടക്കമായിട്ടുണ്ട്. ആദ്യറൗണ്ട് മത്സരങ്ങളിൽ പ്രബല ടീമുകൾക്കു അടിതെറ്റുന്നത് ഫുട്ബാൾ പ്രേമികളുടെ കണക്കുകൂട്ടലുകളും ആകാംക്ഷയും വർധിപ്പിച്ചിട്ടുണ്ട്. വായനശാലകളുടെയും ക്ലബുകളുടെയും നേതൃത്വത്തിൽ ബിഗ് സ്ക്രീനുകളുയർത്തിയാണ് എക്കാലത്തെയും പോലെ ഇത്തവണയും ലോകകപ്പിനെ സ്വീകരിച്ചത്. വിജയികളെ പ്രഖ്യാപിക്കുന്ന അവസാനനിമിഷം വരെ ആവേശമുയർത്തുന്ന മത്സരം കൈപ്പിടിയിലൊതുക്കുന്ന ടീമേതായാലും നാട്ടിൻപുറങ്ങളിൽ ആരവം അലതല്ലുകതന്നെ ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.