മൊബൈൽ കടയിലെ മോഷണം: മൂന്നുപേർ പിടിയിൽ

മൂവാറ്റുപുഴ: മൊബൈൽ ഷോപ് മോഷണക്കേസിൽ മൂന്നുപേരെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകൻ അടക്കം തമിഴ്നാട് സ്വദേശികളെയാണ് തിരുപ്പതി, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്നായി പിടികൂടിയത്. മധുര തട്ടാംകുളം വടക്ക്തെരുവ് അജിത് കുമാർ (21), ചെന്നൈ 68 മാത്തൂർ എം.എം.ഡി.എയിൽ കാർത്തിക്(23), മധുര സൗത്ത് സെക്കൻഡ് സ്ട്രീറ്റ് ജീവ നഗറിൽ 48 ഡിയിൽ അഡ്വ. മായാണ്ടി (31) എന്നിവരാണ് മൂവാറ്റുപുഴ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ സി. ജയകുമാറി​െൻറ നേതൃത്വത്തിലെ സംഘത്തി​െൻറ പിടിയിലായത്. മോഷണസംഘത്തിലെ മലയാളിക്കുവേണ്ടി തിരച്ചിൽ ഊർജിതമാക്കി. നെഹ്റു പാർക്കിന് സമീപം മിസ്റ്റർ മൊെബെൽ എന്ന സ്ഥാപനത്തിൽ 11ന് രാത്രിയായിരുന്നു കവർച്ച. 50ഓളം മൊബൈൽ ഫോണും ലാപ് ടോപും 2500 രൂപയുമാണ് കവർന്നത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ നിരീക്ഷണ കാമറ ദൃശ്യങ്ങളിൽനിന്നാണ് സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. മോഷ്ടാക്കൾ എത്തിയ കാർ കൊല്ലം സ്വദേശിയുേടതാണെന്ന് കണ്ടെത്തിയിരുന്നു. വാടകക്ക് നൽകിയ കാർ ഉപയോഗിച്ചവരെ സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം പിറവം മണീട് ഭാഗത്ത് താമസിക്കുന്നത് കണ്ടെത്തിയത്. ഇവിടെ നടത്തിയ പരിശോധനയിൽ മുഖംമൂടികളും ആയുധങ്ങളും കണ്ടെത്തിയിരുന്നു. ഇതോടെ സംഘം തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. പിറവത്തെ പള്ളിയുടെ ഭണ്ഡാരം പൊളിച്ചശേഷം വഴി ചോദിക്കാനെന്ന വ്യാജേന കാർ നിർത്തി റോഡിൽനിന്നയാളുടെ മൊെബെൽ ഫോൺ പിടിച്ചുപറിച്ച സംഭവത്തിൽ രാമമംഗലം പൊലീസും സംഘത്തിനെതിരെ കേസെടുത്തിട്ടുണ്ട്. കാർത്തിക്കും അജിത്തും നിരവധി കേസുകളിൽ പ്രതികളാണ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ. ബിജുമോൻ പറഞ്ഞു. അന്വേഷണ സംഘത്തിൽ സി.ഐ സി. ജയകുമാർ, എസ്.ഐമാരായ ബ്രിജുകുമാർ, സി.എസ്. ഷാരോൺ , പി.ടി. വർക്കി, എ.എസ്.ഐമാരായ കെ.കെ.രാജേഷ് , എം.എം. ഷമീർ, എസ്.സി.പി.ഒ അഗസ്റ്റ്യൻ ജോസഫ്, സി.പി.ഒ ജീമോൻ ജോർജ് എന്നിവർ ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.