മൂവാറ്റുപുഴ: നഗരസഭ കുടുംബശ്രീ മിഷൻ മുഖേന നടപ്പാക്കുന്ന വിവിധ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് 18നും 35നും മധ്യേ പ്രായമുള്ളവരിൽനിന്ന് . യോഗ്യത: ഡിസൈനർ മെക്കാനിക്കൽ (ബി.ടെക് മെക്കാനിക്കൽ, ഒാട്ടോ മൊബൈൽ, ആർക്കിടെക്റ്റർ) അക്കൗണ്ട്സ് അസിസ്റ്റൻറ് യൂസിങ് ടാലി (പ്ലസ് ടു) സി.സി ടി.വി ഇൻസ്റ്റലേഷൻ ടെക്നീഷ്യൻ (പ്ലസ് ടു). ഫോൺ: 94961 17990. ഡ്രൈവിങ് പരിശീലനം മൂവാറ്റുപുഴ: ജില്ല മിഷൻ കുടുംബശ്രീയുടെ കീഴിൽ കുടുംബശ്രീ അംഗങ്ങൾക്ക് ഡ്രൈവിങ് പരിശീലനം നൽകുന്നതിനും ലൈസൻസ് എടുത്തുകൊടുക്കുന്നതിനും താൽപര്യമുള്ള ഡ്രൈവിങ് സ്കൂളുകളിൽനിന്ന് മൂവാറ്റുപുഴ നഗരസഭ കമ്യൂണിറ്റി െഡവലപ്മെൻറ് സൊസൈറ്റി . താൽപര്യമുള്ളവർ നഗരസഭ കുടുംബശ്രീ ഓഫിസുമായി ബന്ധപ്പെടണം. റബർ കപ്പുതൈ വിതരണം മൂവാറ്റുപുഴ: റബർ ബോർഡ് കേന്ദ്ര നഴ്സറിയിലും മേഖല നഴ്സറികളിൽനിന്നും റബർ കപ്പുതൈകൾ വിതരണം ആരംഭിച്ചു. തൈ ഒന്നിന് 90 രൂപയാണ് വില. താൽപര്യമുള്ളവർ റബർ ബോർഡ് മേഖല ഓഫിസുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.