മാവേലിക്കര: മിച്ചല്‍ ജങ്ഷനില്‍ നഗരവികസനത്തിന് തടസ്സമായി നിന്നിരുന്ന നഗരസഭയുടെ പഴയ വ്യാപാരസമുച്ചയം പൊളിച്ചുനീക്കുന്നു. ഇതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. കോട്ടത്തോടിന് മുകളിലൂടെയുള്ള അനധികൃത നിർമാണമാണ് പൊളിച്ചുനീക്കാൻ നഗരസഭ നടപടി സ്വീകരിച്ചിരിക്കുന്നത്. കെട്ടിടം പൊളിച്ചുമാറ്റി അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള ലേലം 21ന് നടക്കും. ഇതോടെ സംസ്ഥാന സർക്കാറിെൻറ ബജറ്റില്‍ മിച്ചല്‍ ജങ്ഷെൻറ വികസനത്തിന് പ്രഖ്യാപിച്ച 25 കോടിയുടെ പദ്ധതിയും ഉടൻ ആരംഭിക്കാൻ കഴിയും. മിച്ചല്‍ ജങ്ഷനിലെ നഗരസഭ വ്യാപാര സമുച്ചയം പൊളിക്കുന്നതോടെ നഗരവികസനം എന്ന സ്വപ്നം യാഥാർഥ്യമാകുമെന്ന് നഗരസഭ ചെയർപേഴ്സൻ ലീല അഭിലാഷ് പറഞ്ഞു. കഴിഞ്ഞ നഗരസഭ കൗണ്‍സിലിെൻറ കാലത്താണ് നഗരവികസനത്തിന് തടസ്സം നില്‍ക്കുന്ന നഗരസഭയുടെ പഴയ വ്യാപാരസമുച്ചയങ്ങള്‍ പൊളിച്ചുനീക്കാന്‍ തീരുമാനിച്ചത്. മിച്ചല്‍ ജങ്ഷന് തെക്കും വടക്കും കെ.എസ്.ആര്‍.ടി.സി ജങ്ഷനിലുമുള്ള വ്യാപാരസമുച്ചയങ്ങള്‍ പൊളിച്ചുമാറ്റാനായിരുന്നു തീരുമാനം. ആര്‍. രാജേഷ് എം.എല്‍.എയുടെയും അന്നത്തെ നഗരസഭ ചെയര്‍മാന്‍ കെ.ആര്‍. മുരളീധരെൻറയും നേതൃത്വത്തില്‍ വ്യാപാരസമുച്ചയങ്ങളിലെ വ്യാപാരികളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. വ്യാപാരികളെ മറ്റുസ്ഥലങ്ങളിലേക്ക് പുനരധിവസിപ്പിക്കാന്‍ ധാരണയായെങ്കിലും ഇതിനെതിരെ ചില വ്യാപാരികള്‍ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. ഇതോടെ മിച്ചല്‍ ജങ്ഷനിലെ കെട്ടിടം പൊളിക്കുന്നത് അനിശ്ചിതത്വത്തിലായി. പുതിയ ഭരണസമിതി നഗരസഭയിൽ അധികാരത്തിൽ എത്തിയശേഷമാണ് വ്യാപാരസമുച്ചയങ്ങള്‍ പൊളിച്ചുനീക്കാനുള്ള നടപടികൾക്ക് വേഗം കൈവരിച്ചത്. ആദ്യംതന്നെ തർക്കമില്ലാതിരുന്ന കെ.എസ്.ആര്‍.ടി.സി ജങ്ഷനിലെ കെട്ടിടം പൊളിച്ചുനീക്കി. പിന്നീട് മിച്ചല്‍ ജങ്ഷന് വടക്കുള്ള വ്യാപാരസമുച്ചയത്തിലെ ഒഴിയാന്‍ തയാറായ വ്യാപാരികളെ നഗരസഭയുടെ മറ്റ് വ്യാപാരസമുച്ചയങ്ങളിലേക്ക് പുനരധിവസിപ്പിച്ചു. പിന്നീട് ഹൈകോടതിയില്‍ നിലവിലുണ്ടായിരുന്ന കേസ് തീര്‍പ്പാക്കിയശേഷം കെട്ടിടം പൊളിക്കാൻ ടെൻഡര്‍ ക്ഷണിക്കുകയായിരുന്നു. ആദ്യം വിളിച്ച ടെൻഡറിൽ നഗരസഭ നിശ്ചയിച്ച തുകക്ക് പ്രവൃത്തി ഏറ്റെടുക്കാന്‍ ആരും എത്താതിരുന്നതിനാലാണ് ഇപ്പോൾ ലേലം ചെയ്ത് നല്‍കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചത്. താമരക്കുളത്ത് ശുചീകരണപ്രവർത്തനം തുടങ്ങി ചാരുംമൂട്: താമരക്കുളം പഞ്ചായത്തിൽ ശുചീകരണപ്രവർത്തനങ്ങൾ തുടങ്ങി. പബ്ലിക് മാർക്കറ്റ്, ബസ് സ്റ്റാൻഡ്, ഓഫിസുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ 17ന് ശുചീകരണം നടക്കും. ശുചീകരണ വാരാചരണത്തിെൻറ ഭാഗമായി ആരോഗ്യ-ശുചിത്വ ബോധവത്കരണവും നടക്കും. പഞ്ചായത്തിലെ 17 വാർഡിലും കുടുംബശ്രീ, ഹരിത കർമസേന, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പബ്ലിക് മാർക്കറ്റിലെ ശുചീകരണ പ്രവർത്തനങ്ങൾ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രജനി ജയദേവ് ഉദ്ഘാടനം ചെയ്യും. കാപ്സ് ജില്ല വാർഷികം ചെങ്ങന്നൂർ: കേരള അസോസിയേഷൻ ഓഫ് പ്രഫഷനൽ സോഷ്യൽ വർക്കേഴ്സ് ജില്ല വാർഷിക പൊതുയോഗം 23ന് ചെങ്ങന്നൂർ കല്ലിശ്ശേരി ഹോളിവേർഡ് ഇൻലാൻഡ് വിഷൻ ഓഫിസിൽ നടക്കും. ജനറൽ സെക്രട്ടറി ഡോ. ഐപ്പ് നേതൃത്വം നൽകും. ഫോൺ: 9946597413, 9446193172.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.