മെട്രോ-ലുലു ആകാശപാത തുറന്നു

കൊച്ചി: ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്നും ലുലു മാളിലേക്കുള്ള ആകാശ പാത ഉദ്ഘാടനം ചെയ്തു. മെട്രോ സ്റ്റേഷനിൽ ഇറങ്ങുന്നവർക്ക് സ്റ്റേഷന് പുറത്തിറങ്ങാതെ ലുലു മാളിലേക്ക് പ്രവേശിക്കാം. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എ.പി.എം മുഹമ്മദ് ഹനീഷ് പാത ഉദ്ഘാടനം ചെയ്തു. മാൾ സന്ദർശനം കഴിഞ്ഞ് റോഡിൽ ഇറങ്ങാതെ മെട്രോ ട്രെയിനിൽ കയറി തിരിച്ചു പോകാം. ഇതിലൂടെ ഇടപ്പള്ളിയിലെ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ കുറക്കാൻ കഴിയും. രാവിലെ ഒൻപതു മുതൽ രാത്രി 10 വരെയാണ് സ്കൈവാക്കിൽ പ്രവേശനം. മൂന്ന് മെട്രോ ബോഗികൾ ലുലു മാളിലെ രണ്ടാം നിലയിലേക്ക് പ്രവേശിക്കുന്ന വിധത്തിൽ ലുലുവിലെ ആർക്കിടെക്ചർ വിഭാഗം രൂപകൽപ്പന ചെയ്ത പാത എട്ട് മാസം കൊണ്ടാണ് പൂർത്തിയാക്കിയത്. ലുലു ഗ്രൂപ് ഡയറക്ടർ എം.എ. നിഷാദ്, കൊച്ചി മെട്രോ േപ്രാജക്ട് ഡയറക്ടർ തിരുമാൻ അർജുനൻ, സിസ്റ്റം ഡയറക്ടർ കെ.ആർ. കുമാർ, ഫൈനാൻസ് ഡയറക്ടർ ഡി.കെ. സിൻഹ, ലുലു മാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ്സ്, ലുലു സി.എഫ്.ഒ എ.ശേഖർ, കോമേഴ്സ്യൽ മാനേജർ സാദിഖ് കാസിം , സുധീഷ് നായർ, എൻ.ബി. സ്വരാജ്, ദാസ് ദാമോദരന്‍, കെ.വി. പ്രസൂൺ,ഒ.സുകുമാരൻ, ജവഹർ ഭാഷ എന്നിവർ സംബന്ധിച്ചു. മെട്രോ സ്റ്റേഷനിൽ ഇറങ്ങി ലുലു മാളിലേക്ക് പ്രവേശിച്ച ആദ്യ യാത്രക്കാരെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ മുഹമ്മദ് ഹനീഷും ലുലു ഗ്രൂപ് ഡയറക്ടർ എം.എ. നിഷാദും ചേർന്ന് സ്വീകരിച്ചു. അഞ്ചു കോടിയിലേറെ രൂപയാണ് ഇതിനായി ലുലു ഗ്രൂപ് ചെലവിട്ടത്. പ്രത്യേക ലിഫ്റ്റുകളും ഇവിടെ നിർമിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.