ചേർത്തല: താലൂക്കിൽ ശക്തമായ കാറ്റിലും മഴയിലും വ്യാഴാഴ്ച 18 വീടുകൾ ഭാഗികമായി തകർന്നു. കാറ്റിൽ മരങ്ങൾ വീണാണ് വീടുകൾക്ക് നാശമുണ്ടായത്. ഈ മഴക്കാലത്ത് ഇതുവരെ താലൂക്കിൽ 57 വീടുകളാണ് ഭാഗികമായി തകർന്നത്. കടൽക്ഷോഭ ഭീഷണിയുള്ള ഒറ്റമശ്ശേരിയിൽ കടൽഭിത്തി നിർമാണവും പുരോഗമിക്കുകയാണ്. ചേർത്തല തെക്ക് -മൂന്ന്, തുറവൂർ -നാല്, കൊക്കോതമംഗലം -നാല്, അരൂക്കുറ്റി -നാല്, കോടംതുരുത്ത്, തൈക്കാട്ടുശ്ശേരി, അരൂർ, കുത്തിയതോട്, കഞ്ഞിക്കുഴി വില്ലേജുകളിൽ ഒരോന്നും പാണാവള്ളിയിൽ മൂന്ന് വീടുകളുമാണ് വ്യാഴാഴ്ച ഭാഗികമായി തകർന്നത്. അരൂരിൽ ദുരിതം തുടർക്കഥ അരൂർ: ചേർത്തല താലൂക്കിൽ ശക്തമായ കാറ്റിലും മഴയിലും വ്യാഴാഴ്ച 18 വീടുകൾക്ക് നാശനഷ്ടം. കോരിച്ചൊരിയുന്ന മഴയോടൊപ്പം കിഴക്കൻവെള്ളത്തിെൻറ കുത്തൊഴുക്കും തുടരുന്നതിനാൽ കായലോര മേഖലയിലും ഉൾപ്രദേശങ്ങളിലും നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. കായലിലെ വെള്ളം കര കവിഞ്ഞൊഴുകുകയാണ്. കായലുമായി ബന്ധപ്പെട്ട ഇടത്തോടുകളിലേക്കും വെള്ളം കയറുന്നതുമൂലം ഉൾപ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, അരൂക്കുറ്റി പഞ്ചായത്തുകളിലായി അമ്പതിലധികം വീടുകൾ മരങ്ങൾ വീണ് തകർന്നു. ശക്തമായ കാറ്റിൽ തെങ്ങ് വീണ് അരൂർ മുക്കത്ത് ജോണിെൻറ മരനിർമിത വള്ളം രണ്ടായി പിളർന്നു. മഴക്കെടുതികൾമൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ റേഷൻ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. മഴമൂലം തൊഴിലിന് പോകാൻ കഴിയാതെ നൂറുകണക്കിന് കുടുംബങ്ങൾ പട്ടിണിയിലാണ്. ദുരിതബാധിത മേഖലകൾ സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തലത്തിൽ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. വലിയതുരുത്ത് പാടശേഖരത്തില്‍ മട വീണു കുട്ടനാട്: കൈനകരി കൃഷിഭവന് കീഴിലെ 104 ഏക്കര്‍ വലിയതുരുത്ത് പാടശേഖരത്തില്‍ മട വീണു. രണ്ടാം കൃഷിക്കായുള്ള ഒരുക്കം പൂര്‍ത്തിയായ പാടത്ത് വ്യാഴാഴ്ച വൈകീട്ട് നാേലാടെയാണ് മട വീണത്. മടവീഴ്ചയെത്തുടര്‍ന്ന് ഉണ്ടായ ശക്തമായ കുത്തൊഴുക്കില്‍ പ്രദേശത്തെ നാല് വീടുകള്‍ അപകടഭീഷണിയിലാണ്. പുറംബണ്ടിലും ഉള്ളിലുമായി 250ല്‍പരം വീടുകളാണ് പ്രദേശത്തുള്ളത്. ഈ വീടുകളും പൂര്‍ണമായും വെള്ളത്തില്‍ മുങ്ങാൻ സാധ്യതയുണ്ട്. പാടത്തിെൻറ തെക്കുഭാഗത്ത് പാലുകാരന്‍ തോടിനോടുചേര്‍ന്ന ഭാഗത്താണ് 15 മീറ്ററോളം നീളത്തില്‍ കല്ലുകെട്ടടക്കം തകര്‍ന്ന് മടവീണത്. കൈനകരി മൂന്നാം വാര്‍ഡ് കുട്ടമംഗലം ഗോപീവിലാസം ഗോപി, പുത്തന്‍പുരക്കല്‍ രതീഷ്, പുത്തന്‍പുരക്കല്‍ രമണന്‍, പുത്തന്‍പുരക്കല്‍ മണിയന്‍ എന്നിവരുടെ വീടുകളാണ് അപകടത്തിലായത്. പ്രദേശത്ത് ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കുന്നതിന് കലക്ടര്‍ നിര്‍ദേശം നല്‍കിയതായി കൈനകരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജിജോ പള്ളിക്കല്‍ അറിയിച്ചു. മടവീണ ഭാഗത്ത് പാടത്തേക്കുള്ള ഒഴുക്ക് കുറഞ്ഞാല്‍ മാത്രമേ നിലവിലെ സാഹചര്യത്തില്‍ മടകെട്ടാന്‍ സാധിക്കുകയുള്ളൂവെന്ന് പാടശേഖര സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.